ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തി വിമതരായ ജി 23 നേതാക്കൾ

ആനന്ദ് ശർമ, പൃഥ്വിരാജ് ചവാൻ,ഭൂപീന്ദർ ഹൂഡ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്

0

ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസിലെ വിമതരായ ജി 23 നേതാക്കൾ.സെപ്റ്റംബർ അഞ്ചിന് ഗുലാം നബി ആസാദ് ജമ്മു കാശ്മീരിൽ റാലി നടത്തുമെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചതിന് ശേഷമാണ് കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം. ആനന്ദ് ശർമ, പൃഥ്വിരാജ് ചവാൻ,ഭൂപീന്ദർ ഹൂഡ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. വൈകിട്ട് ഗുലാം നബി ആസാദിന്റെ ദില്ലിയിലെ വസതിയിൽ വച്ചായിരുന്നു കുടിക്കാഴ്ച. പാർട്ടിയുടെ സംഘടന തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങൾ നേതാക്കൾ ചർച്ച ചെയ്തതായാണ് വിവരം.

 

You might also like