സ്വര്‍ണക്കടത്ത് കേന്ദ്ര ഏജന്‍സികള്‍ തമ്മില്‍ തര്‍ക്കം. വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യംതള്ളി എൻ ഐ എ

പ്രിവന്‍ഷന്‍ ഓഫ് മണി ലോന്‍ഡറിംഗ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന കോടതിലേക്ക് കേസ് മാറ്റണമെന്ന് ഇ ഡി ആവശ്യപ്പെട്ടു. എന്നാല്‍ എന്‍ഐഎ ഇ ഡിയുടെ ആവശ്യത്തെ എതിര്‍ത്ത് രംഗത്തെത്തി. രാജ്യദ്രോഹ കുറ്റം അടക്കം നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക എന്‍ഐഎ കോടതിയില്‍ കേസ് തുടരണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു.

0

കൊച്ചി :സ്വര്‍ണക്കടത്ത് കേസില്‍ വിചാരണയെച്ചൊല്ലി കേന്ദ്ര ഏജന്‍സികള്‍ തമ്മില്‍ തര്‍ക്കം. എന്‍ഐഎ കേസിലെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യം.ഈ ആവശ്യമുന്നയിച്ച് ഇ ഡി കൊച്ചിയിലെ എൻഐഎ കോടതിയില്‍ അപേക്ഷ നൽകിയിരുന്നു. എൻഐഎ എ സമർപ്പിച്ച കുറ്റപത്രത്തിൻ്റെ വിചാരണ ഇ ഡിയുടെ അധികാര പരിധിയുള്ള പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം

പ്രിവന്‍ഷന്‍ ഓഫ് മണി ലോന്‍ഡറിംഗ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന കോടതിലേക്ക് കേസ് മാറ്റണമെന്ന് ഇ ഡി ആവശ്യപ്പെട്ടു. എന്നാല്‍ എന്‍ഐഎ ഇ ഡിയുടെ ആവശ്യത്തെ എതിര്‍ത്ത് രംഗത്തെത്തി. രാജ്യദ്രോഹ കുറ്റം അടക്കം നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക എന്‍ഐഎ കോടതിയില്‍ കേസ് തുടരണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു. കേസ് മണി ലോന്‍ഡറിംഗ് ആക്ട് പ്രകാരം വരുന്നില്ലെന്നും എന്‍ഐഎ.എന്തിനാണ് ഇങ്ങനെയൊരു ഹർജിയുമായി വന്നതെന്ന് ഇ ഡിയോട് കോടതി ചോദിച്ചു. ഹർജിയിൽ അടുത്തയാഴ്ച വീണ്ടും വാദം കേൾക്കും.