ഗൂഡാലോചന കേസിലെ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വാദം തുടരും

നാളെ 1.45ന് വാദം തുടരുമെന്ന് ഹൈക്കോടതി അറിയിച്ചു.

0

ഗൂഡാലോചന കേസിലെ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വാദം തുടരും. നാളെ 1.45ന് വാദം തുടരുമെന്ന് ഹൈക്കോടതി അറിയിച്ചു. ഗൂഡാലോചന കേസിലെ പ്രതിഭാഗം വാദം പൂർത്തിയായി. പ്രോസിക്യൂഷൻ വാദം നാളെയാണ്. വാദം നാളെ തന്നെ പൂർത്തിയാക്കുമെന്നും ഹൈക്കോടതി അറിയിച്ചു. കേസ് വൈകിപ്പിക്കുന്നെന്ന ആരോപണം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

നാളെ ഉച്ചക്ക് 1.45ന് പ്രോസിക്യൂഷന്‍ വാദം നടക്കും. ഇതിന് ശേഷമാകും ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുക. നടിയെ ആക്രമിച്ച കേസില്‍ കൃത്രിമ തെളിവുണ്ടാക്കാനുള്ള അന്വേഷണസംഘത്തിന്റെ ശ്രമമാണ് വധഗൂഢാലോചനാക്കേസിനു പിന്നിലെന്നാണ് ദിലീപിന്റെ വാദം‍.

Read Also :പാര്‍ലമെന്റില്‍ തമിഴ്‌നാടിനെ പരാമര്‍ശിച്ച് കേന്ദ്രത്തിന് വിമര്‍ശനം; രാഹുല്‍ ഗാന്ധിക്ക് നന്ദി അറിയിച്ച് സ്റ്റാലിന്‍

പ്രതിഭാഗം അഭിഭാഷകൻ വിഷയത്തെ ലളിതവത്കരിച്ച് സംസാരിക്കുന്നെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ദിലീപ് ഉള്‍പ്പെട്ട ഗൂഡാലോചന കേസ് അന്വേഷണം എങ്ങനെ ക്രൈംബ്രാഞ്ചിലെത്തിയെന്ന് ഹൈക്കോടതി ചോദിച്ചു. കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന് സ്വാര്‍ത്ഥ താത്പര്യം ഉണ്ടായിരുന്നെന്ന് അനുമാനിക്കാമോ എന്നും കോടതി ചോദിച്ചു.

നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗൂഡാലോചന നടന്നെന്ന് തെളിയിക്കാനാകുമോ? എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയില്‍ കോടതി ആരാഞ്ഞു. അതിനിടെ കേസില്‍ ഗൂഡാലോചന നടത്തിയത് പ്രതികളല്ല, അന്വേഷണ ഉദ്യോഗസ്ഥരാണെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. ഗൂഡാലോചന നടന്നെന്ന് പറയുന്നത് ആലുവ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. വിവരം നല്‍കേണ്ടിയിരുന്നത് എസ്എച്ച്ഒയ്ക്കാണ്.

പക്ഷേ ഈ കേസില്‍ ബി.സന്ധ്യക്ക് വിവരങ്ങള്‍ കൈമാറിയത് എന്തിനാണെന്ന് ദിലീപ് കോടതിയില്‍ ചോദിച്ചു. തന്നെ ഇരുമ്പഴിക്കുള്ളിലാക്കുക ലക്ഷ്യമിട്ട് എഡിജിപിയും ഉദ്യോഗസ്ഥരും നടത്തിയ ഗൂഡാലോചനയാണ് പുതിയ കേസ്. പ്രതികളല്ല ഇവിടെ പൊലീസ് ഉദ്യോഗസ്ഥരാണ് ഗൂഡാലോചന നടത്തിയത് എന്ന വാദവും ദിലീപ് ഉന്നയിച്ചു. വിഐപി ആരാണെന്ന് പറയാത്തത് മാപ്പുസാക്ഷിയായി ആരെയെങ്കിലും കൂട്ടിച്ചേര്‍ക്കാനായിരിക്കുമെന്നും പ്രതിഭാഗം ആരോപിച്ചു.

You might also like