ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ബെര്‍ണി സാന്റേഴ്‌സിനെ നിര്‍ദേശിച്ചു എഒസി

ഒരു മിനിട്ടാണ് എഒസിക്ക് അനുവദിച്ചിരുന്നത്. മുന്‍ കൂട്ടി റെക്കാര്‍ഡ് ചെയ്ത വിഡിയൊ പ്രസംഗം 96 സെക്കന്‍ഡ് നീണ്ടുനിന്നു. പ്രസംഗത്തിലുടനീളം ജോ ബൈഡന്റെ പേര് പരാമര്‍ശിക്കുന്നതിനു പോലും അക്കേഷ്യ തുനിഞ്ഞില്ല എന്നതു പ്രതിനിധികളെ അമ്പരപ്പിച്ചു.

0

മില്‍വാക്കി : ഓഗസ്റ്റ് 17 തിങ്കളാഴ്ച മുതല്‍ ആരംഭിച്ച ഡെമോക്രാറ്റിക് പാര്‍ട്ടി നാഷണല്‍ കണ്‍വന്‍ഷന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ച സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരേയും ഞെട്ടിപ്പിച്ചു ന്യൂയോര്‍ക്കില്‍ നിന്നുള്ള യുഎസ് കോണ്‍ഗ്രസ് പ്രതിനിധി അലക്‌സാന്‍ഡ്രിയ ഒക്കേഷ്യ കോര്‍ട്ടിസ്, വെര്‍മോണ്ട് സെനറ്റര്‍ ബര്‍ണി സാന്റേഴ്‌സിനെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കണമെന്ന് നിര്‍ദേശിച്ചു. ഒരു മിനിട്ടാണ് എഒസിക്ക് അനുവദിച്ചിരുന്നത്. മുന്‍ കൂട്ടി റെക്കാര്‍ഡ് ചെയ്ത വിഡിയൊ പ്രസംഗം 96 സെക്കന്‍ഡ് നീണ്ടുനിന്നു. പ്രസംഗത്തിലുടനീളം ജോ ബൈഡന്റെ പേര് പരാമര്‍ശിക്കുന്നതിനു പോലും അക്കേഷ്യ തുനിഞ്ഞില്ല എന്നതു പ്രതിനിധികളെ അമ്പരപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം ബെര്‍ണി സാന്റേഴ്‌സിന്റെ നയങ്ങളെ അക്കേഷ്യ ശക്തമായി പിന്തുണച്ചു

ആരോഗ്യസംരക്ഷണം, തൊഴിലില്ലായ്മ, കൂട്ടമായി കുടിയൊഴിപ്പിക്കല്‍ തുടങ്ങിയ നീറുന്ന പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ലക്ഷക്കണക്കിനു അമേരിക്കന്‍ ജനതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ബെര്‍ണി സാന്റേഴ്‌സിനാകുമെന്ന് അക്കേഷ്യ പറഞ്ഞു. 21ാം നൂറ്റാണ്ടില്‍ അമേരിക്കയെ ഔന്ന്യത്വത്തിലേക്ക് നയിക്കുന്നതിനും സാമൂഹ്യ സാമ്പത്തിക അടിത്തറ കെട്ടി പടുക്കുന്നതിനും നാം ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും അക്കേഷ്യ അഭ്യര്‍ഥിച്ചു.

29ാം വയസ്സില്‍ ഡെമോക്രാറ്റിക് പ്രൈമറിയില്‍ പത്തുതവണ ന്യുയോര്‍ക്ക് 14ാം കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും തുടര്‍ച്ചയായി ജയിച്ചു വന്നിരുന്ന ഡെമോക്രാറ്റിക് കോക്കസ് ചെയര്‍ ജൊ ക്രോലിയെ പരാജയപ്പെടുത്തിയാണ് സ്ഥാനാര്‍ത്ഥിത്വം നേടിയത്.2018 നടന്ന മിഡ്‌ടേം തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ആന്റണി പപ്പാസിനെ പരാജയപ്പെടുത്തി യുഎസ് കോണ്‍ഗ്രസില്‍ അംഗമായപ്പോള്‍ യുഎസ് കോണ്‍ഗ്രസിലെ ആദ്യ പ്രായം കുറഞ്ഞ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്കാ വനിതാ പ്രതിനിധി എന്ന ബഹുമതി കൂടി ഇവര്‍ക്ക് ലഭിച്ചിരുന്നു.