“നടിയെ അക്രമിച്ചെന്ന കേസ്സ് ” സാക്ഷികളെ വിസ്തരിക്കാതെ ഒഴുവാക്കി പ്രോസിക്യുഷൻ

സംയുക്തവർമ്മ മഞ്ജുവാര്യരുടെ സുഹൃത്ത് ശ്രീകുമാർ മേനോൻ എന്നിവരെയാണ് പ്രോസിക്യുഷൻ വിസ്തരിക്കേണ്ടന്നു തീരുമാനിച്ചത്.

0

കൊച്ചി :നടിയെ അക്രമിച്ചെന്ന കേസിൽ പോലീസ് സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയ പ്രധാന സാക്ഷികളെ വിസ്തരിക്കേണ്ടതില്ലന്നു തീരുമാനിച്ച് പ്രോസിക്യുഷൻ കേസിലെ പ്രധാന സാക്ഷികളായി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു സംയുക്തവർമ്മ മഞ്ജുവാര്യരുടെ സുഹൃത്ത് (ഇപ്പോൾ മഞ്ജു വാര്യരുമായി തെറ്റിപ്പിരിഞ്ഞ) ശ്രീകുമാർ മേനോൻ എന്നിവരെയാണ് പ്രോസിക്യുഷൻ വിസ്തരിക്കേണ്ടന്നു തീരുമാനിച്ചത്. ഇന്ന് കോടതിയിൽ ഗീതു മോഹനദാസിനൊപ്പം മൊഴിനല്കാനൻ സംയുകതവർമ്മ എത്തിയെങ്കിലും വിസ്തരിക്കാതെ സാക്ഷിയെ പ്രോസിക്യുഷൻ പറഞ്ഞയക്കുകയായിരുന്നു . സാധാരണ ചില കേസ്സുകളിൽ പ്രോസിക്യുഷന് പ്രതികൂലമാകുമെന്ന് കരുതുന്ന സാക്ഷികളെ വിസ്തരിക്കാതെ ഒഴുവാക്കുമെങ്കിലും സുപ്രദാനവും വിവാദമായാ കേസ്സുകളിൽ പോലീസ് സാക്ഷി പട്ടികയിൽ പെടുത്തിയിട്ടുള്ളവരെ ഒഴുവാക്കാറില്ല അതേസമയം ഗീതു മോഹൻദാസിന്റെ സാക്ഷി വിസ്താരം പൂർത്തിയായി. നടൻ കുഞ്ചാക്കോ ബോബന്റെ സാക്ഷി വിസ്താരം അടുത്ത മാസം 4ന് നടത്താൻ തീരുമാനിച്ചു.

ഇന്ന് രാവിലെ തന്നെ സാക്ഷി വിസ്താരത്തിനായി സംയുക്ത വര്‍മയും ഗീതു മോഹന്‍ദാസും എത്തിയിരുന്നു. നടന്‍ കുഞ്ചാക്കോ ബോബന്‍ ഇന്നാണ് ഹാജരാകേണ്ടിയിരുന്നതെങ്കിലും എത്തിയില്ല. മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കള്‍ എന്ന നിലയില്‍ ഇരയാക്കപ്പെട്ട നടിയും ദിലീപും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ ഇവര്‍ക്കറിയാമെന്നതിനാലാണ് പ്രോസിക്യൂഷന്‍ സാക്ഷി പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്തിയത്. പ്രധാന സാക്ഷികളെ വിസ്തരിക്കുന്ന ദിവസങ്ങളിലെല്ലാം തന്നെ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകുന്നുണ്ട്.ഇന്നലെ കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയിരുന്നു. ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് ആക്രമണത്തിനിരയായ ആവലാതികരിയായ നടി മഞ്ജു വാര്യരെ അറിയിച്ചതാണ് ദീലീപിന് പകയുണ്ടാകാൻ കാരണം എന്ന്‌ സ്ഥാപിക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമിച്ചത് .

കേസിലെ പ്രധാനസാക്ഷികളായ ചലച്ചിത്ര താരങ്ങളായ സിദ്ദീഖും ബിന്ദു പണിക്കരും ഇന്നലെ കോടതിയിലെത്തിയിരുന്നു. എന്നാല്‍ സമയക്കുറവുമൂലം ഇവരെ വിസ്തരിക്കാനായില്ല.കേസിൽ ഗുഡാലോചന നടന്നതായി ആദ്യം ആരോപിച്ചത് ദീലീപിന്റെ മുൻ ഭാര്യാകൂടിയായ മഞ്ജുവാര്യർ ആയിരുന്നു പിന്നീട് ഇതേ ആരോപണവുമായി മഞ്ജുവിന്റെ സുഹൃത്തായിരുന്ന ശ്രീകുമാർ മേനോനും രംഗത്ത് വരുകയായിരുന്നു ഇതേ തുടർന്നായിരുന്നു ആദ്യ ഘട്ടം പ്രതിപട്ടികയിൽ പേരിലായിരുന്നു ദീലീപിനെ ഗുഡാലാക്കാനാകുറ്റം ചുമത്തി പോലീസ് പിടികൂടി കേസ്സെടുക്കുന്നത്. പോലീസ് ദീലീപിന്റെ മേൽ ആരോപിക്കുന്ന ഗുഡ്സലോചന കുറ്റം തെളിയിക്കുന്നതിന് മഞ്ജു വാര്യരുടെ മൊഴി വളരെ നിർണായകമാണ് .കേസിലെ സാക്ഷികളായ , സിദ്ദീഖ്, ബിന്ദു പണിക്കർ ഗീതു മോഹൻ ദാസ് എന്നിവരുടെ മൊഴിയും ദീലീപിനെതിരെ കുറ്റം ചുമത്താൻ പോലീസ് തെളിവായി സ്വീകരിച്ചട്ടുണ്ട് . അമ്മയുടെ സെറ്റിൽ വച്ച ആവലാതികരിയ നടിയുമായി ദീലീപ് വഴക്കിട്ടതായാണ് പോലീസിന്റെ കണ്ടെത്തൽ ഇതിനു പ്രതികാരമായി നടിയെ മാനഹാനിപ്പെടുത്താൻ ദീലീപ് പൾസർ സുനിയടക്കമുള്ളവർ കരാർ നൽകി എന്നാണ് പോലീസ്  കേസ് . നടിയും ദീലീപ് തമ്മിലുള്ള അമ്മയുടെ സെറ്റിലെ വാക്കേറ്റത്തിന് സാക്ഷിയായിട്ടാനാണ് ബിന്ദു പണിക്കരെയും സിദ്ധിക്കിനെയും ഗീതുമോഹൻ ദാസിനെയും സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി പോലീസ് വിസ്തരിക്കുന്നതു 136 സാക്ഷികള്‍ക്കാണ് കോടതി ആദ്യഘട്ടത്തില്‍ സമന്‍സ് അയച്ചിട്ടുള്ളത്. ഏപ്രില്‍ ഏഴ് വരെയാണ് സാക്ഷിവിസ്താരത്തിനു സമയം അനുവദിച്ചിട്ടുള്ളത്

You might also like

-