ദില്ലിയിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.

മാതാപിതാക്കൾക്കൊപ്പം വഴിയരികിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു.

0

ദില്ലി: ദില്ലിയിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ബിഹാർ സ്വദേശിയായ അരുൺ കുമാർ ദാസിനെയാണ് പിടികൂടിയത്. ഇയാൾ റിക്ഷാ തൊഴിലാളിയാണ്. ദില്ലിയിലെ ജനക്പുരിയിലായിരുന്നു സംഭവം.

ഇന്ന് രാവിലെയാണ് കുട്ടി പീഡനത്തിനിരയായത്. മാതാപിതാക്കൾക്കൊപ്പം വഴിയരികിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിൽ ഒഴിഞ്ഞ ഒരിടത്ത് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ഇപ്പോൾ ചികിത്സയിലാണ്.

You might also like

-