സിദ്ധാര്‍ത്ഥന്‍റെ മരണം; സിബിഐക്ക് രേഖകള്‍ കൈമാറാൻ താമസിച്ചതില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി

ആഭ്യന്തര സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നിർദേശം നൽകി

0

കൽപ്പറ്റ: വയനാട് പൂക്കോട്ട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണ നടപടി വൈകിയതിൽ റിപ്പോർട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തര സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നിർദേശം നൽകി. കുടുംബം ക്ലിഫ് ഹൗസിനു മുന്നിൽ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തിരക്കിട്ട നടപടികൾ.

അന്വേഷണ രേഖകൾ സിബിഐക്ക് കൈമാറാനും ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരുന്നു. വീഴ്ച ഉദ്യോഗസ്ഥരുടേതാണോ. സിബിഐക്ക് രേഖകൾ കൈമാറാൻ വൈകിയോ, വൈകിയെങ്കിൽ ഉത്തരവാദി ആരാണ് തുടങ്ങിയ കാര്യങ്ങളിലാണ് മുഖ്യമന്ത്രി വ്യക്തത തേടിയിരിക്കുന്നത്.

You might also like

-