എസ് രാജേന്ദ്രനെതിരെ നടപടിയെടുക്കാൻ ധൈര്യമുണ്ടോ ? സി പി ഐ എം ബി ജെ പി യുടെ ബി ടീമായി  വി ഡി സതീശൻ

സിപിഐഎം ഭിരുക്കളുടെ പാര്‍ട്ടിയാണ് ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ സന്ദര്‍ശിച്ചിട്ടും എസ് രാജേന്ദ്രനെതിരെ നടപടിയെടുക്കാന്‍ ധൈര്യമില്ല. ബിജെപിയുടെ ബി ടീമായി സിപിഐഎം മാറിയെന്നും വി ഡി സതീശന്‍ ആരോപിച്ചു.

0

തിരുവനന്തപുരം | തെരെഞ്ഞെടുപ്പ് വേളയിൽ ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കറുമായി കുടിക്കാഴ്ചനടത്തിയ ദേവികുളം എം എൽ എ
എസ് രാജേന്ദ്രനെതിരെ നടപടിയെടുക്കാത്തതു എന്തുകൊണ്ടെന്ന്
പ്രതിപക്ഷനേതാവ് വി ഡി സതീശൻ ചോദിച്ചു .സിപിഐഎം ഭിരുക്കളുടെ പാര്‍ട്ടിയാണ് ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ സന്ദര്‍ശിച്ചിട്ടും എസ് രാജേന്ദ്രനെതിരെ നടപടിയെടുക്കാന്‍ ധൈര്യമില്ല. ബിജെപിയുടെ ബി ടീമായി സിപിഐഎം മാറിയെന്നും വി ഡി സതീശന്‍ ആരോപിച്ചു.സിപിഐഎം നേതാക്കള്‍ ബിജെപിക്ക് ഇടം ഒരുക്കുകയാണ്. ബിജെപിയെ കേരളത്തിലെ സിപിഐഎം ഭയക്കുന്നു. സിപിഐഎം വംശനാശം നേരിടുകയാണ്. സിപിഐഎം മത്സരിക്കുന്നത് ബിജെപിയെ തോല്‍പ്പിക്കാനല്ല. ഇതിനെല്ലാം പിന്നിൽ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി ആകെ പേടിച്ച് ഇരിക്കുകയാണ്. ബിജെപി -സിപിഎം ബാന്ധവം ആണ്. അവർ ഒരുമിച്ച് നിന്നാലും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. ബിജെപിക്ക് ഇല്ലാത്ത സ്പേസ് കേരളത്തിൽ സിപിഎം ഉണ്ടാക്കുകയാണ്. .കേരളത്തിലെ സിപിഎമ്മിന്‍റെ കാലനായി പിണറായി മാറി. തീവ്ര വലതുപക്ഷ വ്യതിയാനം സംഭവിച്ചിരിക്കുന്നു. കോൺഗ്രസ് വിരുദ്ധത പറഞ്ഞ് ബിജെപിയേ സിപിഎം നേതാക്കൾ സന്തോഷിപ്പിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു.തൃശൂരിലെ സിപിഐഎമ്മുകാരെ കേന്ദ്ര ഏജന്‍സികളെ കാണിച്ച് ഭയപ്പെടുത്തുന്നുവെന്നും സതീശന്‍ ആരോപിച്ചു.

രാഷ്ട്രപതിക്കെതിരെ നല്‍കിയ ഹര്‍ജി തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്രയും നാള്‍ സര്‍ക്കാര്‍ എവിടെ പോയിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി ബിജെപി പേടിയിലാണ്. കൃഷ്ണന്‍കുട്ടിയെ മന്ത്രിസഭയില്‍ നിലനിര്‍ത്തുന്നത് ബിജെപി നിര്‍ദേശപ്രകാരമാണ്. പൗരത്വ സമരത്തില്‍ കേസ് പിന്‍വലിക്കാത്തത് ബിജെപിയെ പ്രീണിപ്പിക്കാനാണ്. ബിജെപിയും സിപിഐഎമ്മും ഒരുമിച്ച് നിന്നാലും ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്നും വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

You might also like

-