ഡാളസ് കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ജൂണ്‍ 7 ഞായറാഴ്ച പ്രാര്‍ഥനാദിനമായി ആചരിക്കുന്നു

ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ എല്ലാ വിശ്വാസികളും സഭാ വ്യത്യാസമില്ലാതെ പ്രാര്‍ഥനയില്‍ പങ്കെടുക്കണമെന്നു കമ്മിറ്റി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു

0

ഡാളസ്: ഡാളസിലെ 23-ല്‍പ്പരം ക്രിസ്ത്യന്‍ ചര്‍ച്ചുകളുടെ കൂട്ടായ്മയായ കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ ഏഴാം തീയതി ഞായറാഴ്ച മുതല്‍ പ്രത്യേക പ്രാര്‍ഥനകള്‍ സംഘടിപ്പിക്കുന്നു. എല്ലാ മാസത്തിന്റേയും ആദ്യ ഞായറാഴ്ച വൈകിട്ട് ഏഴുമുതല്‍ എട്ടുവരേയാണ് കോണ്‍ഫറന്‍സ് കോളിലൂടെ പ്രാര്‍ഥനകള്‍ നടത്തുകയെന്നു സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു. കെഇസിഎഫ് ക്ലര്‍ജി സെക്രട്ടറി ഫാ. ബിനു തോമസിനെയാണ് പ്രാര്‍ഥനകള്‍ സംഘടിപ്പിക്കുന്നതിനു ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ എല്ലാ വിശ്വാസികളും സഭാ വ്യത്യാസമില്ലാതെ പ്രാര്‍ഥനയില്‍ പങ്കെടുക്കണമെന്നു കമ്മിറ്റി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രത്യേക സാഹചര്യത്തെ അതിജീവിക്കുന്നതിനു പ്രാര്‍ഥനകള്‍ അനിവാര്യമാണെന്നും, എല്ലാവര്‍ക്കും ഒന്നിച്ചുവരുന്നതിനു സാധ്യമല്ലാത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും ഫാ. ബിനു തോമസും, സെക്രട്ടറി അലക്‌സ് അലക്‌സാണ്ടറും അറിയിച്ചു.