ബുറേവി കരതൊട്ടു വെള്ളിയാഴ തിരുവനന്തപുരത്തെത്തും കൺട്രോൾ റൂം 1077

പ്രതിരോധ പ്രവർത്തനങ്ങൾക്കും രക്ഷാ പ്രവർത്തനങ്ങൾക്കും ജില്ലാ ഭരണകൂടം സജ്ജമാണ്. കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 1077 എന്ന നമ്പറിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാം.

0

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റ് കേരളത്തിൽ പ്രവേശിക്കുക വെള്ളിയാഴ്ചയോടെയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായാണ് ചുഴലിക്കാറ്റ് കേരളത്തിൽ പ്രവേശിക്കുക. അതേസമയം ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. ട്രിങ്കോമാലിക്കും മുല്ലൈതീവിനും ഇടയിലാണ് തീരം തൊട്ടത്. രാവിലെ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തോട് അടുക്കും. നിലവില്‍ മണിക്കൂറില്‍ 90 കിമീ വരെ വേഗത്തിലായിരിക്കും ബുറേവി സഞ്ചരിക്കുന്നത് . ബുറേവി ചുഴലിക്കാറ്റിന്‍റെ സ്വാധീനം നാളെ ഉച്ചക്ക് ശേഷം തിരുവനന്തപുരം ജില്ലയിൽ അനുഭവപ്പെട്ടു തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്കും രക്ഷാ പ്രവർത്തനങ്ങൾക്കും ജില്ലാ ഭരണകൂടം സജ്ജമാണ്. കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 1077 എന്ന നമ്പറിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാം.

https://fb.watch/27C3JJefLh/

Cyclone Storm Burevi to cross Sri Lanka coast close to Trincomalee today evening/night. To emerge into Gulf of Mannar on the morning of 3rd Dec & cross south Tamil Nadu between Kanniyakumari and Pamban on 4th December early morning: India Meteorological Department

തീരദേശമേഖലയിൽ ശക്തമായ കടൽ ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്. മീൻ പിടുത്തക്കാര്‍ക്ക് ശനിയാഴ്ച വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി അടക്കമുള്ള മലയോര ജില്ലകളിൽ മണിക്കൂറിൽ അറുപത് കിലോമീറ്ററിന് മുകളിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനും സാധ്യതയുണ്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കിയുടെ ഒരു ഭാഗം മഴയും കാറ്റും അതി തീവ്ര മഴ കാരണം വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് കണക്ക് കൂട്ടുന്നത്.

നിലവിൽ സംസ്ഥാനത്താകെ 13 ക്യാമ്പുകളിലായി 690 പേര്‍ താമസിക്കുന്നുണ്ട്. ശക്തമായ കാറ്റ് അടക്കം അസാധാരണ സാഹചര്യം ആണ് മുന്നിലുള്ളത്. അപകട സാധ്യത മുന്നിൽ കണ്ട് മുൻകരുതലെടുത്തണം. മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിപ്പിക്കുന്നവരെ മാറ്റി താമസിപ്പിക്കും. അപകട സാധ്യതയുള്ള മരങ്ങൾ മുറിച്ച് മാറ്റാൻ അടക്കം നടപടി എടുക്കും. ചുഴലിക്കാറ്റിന്‍റെ സാന്നിധ്യം നാളെ ഉച്ചക്ക് ശേഷം തലസ്ഥാന ജില്ലയിൽ അനുഭവപ്പെട്ട് തുടങ്ങുമെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ.

പത്തനംതിട്ട
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികജില്ലയില്‍ ഈ ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രദേശങ്ങളുടെ പട്ടിക:
അടൂര്‍ നഗരസഭ, ആറന്മുള, അരുവാപ്പുലം, അയിരൂര്‍, ചെന്നീര്‍ക്കര, ചെറുകോല്‍, ചിറ്റാര്‍, ഏനാദിമംഗലം, ഏറത്ത്, ഇരവിപേരൂര്‍, എഴുമറ്റൂര്‍, ഏഴംകുളം, ഇലന്തൂര്‍, കടമ്പനാട്, കടപ്ര, കലഞ്ഞൂര്‍, കല്ലൂപ്പാറ, കവിയൂര്‍, കൊടുമണ്‍, കോയിപ്രം, കോന്നി, കൊറ്റനാട്, കോട്ടാങ്ങല്‍, കോഴഞ്ചേരി, കുളനട, കുറ്റൂര്‍, മലയാലപ്പുഴ, മല്ലപ്പുഴശേരി, മെഴുവേലി, മൈലപ്ര, നാറാണംമൂഴി, നാരങ്ങാനം, ഓമല്ലൂര്‍, പള്ളിക്കല്‍, പന്തളം തെക്കേക്കര, പന്തളം നഗരസഭ, പത്തനംതിട്ട നഗരസഭ, പ്രമാടം, പുറമറ്റം, റാന്നി, റാന്നി അങ്ങാടി, റാന്നി പഴവങ്ങാടി, റാന്നി പെരുനാട്, സീതത്തോട്, തണ്ണിത്തോട്, തിരുവല്ല നഗരസഭ, തോട്ടപ്പുഴശേരി, തുമ്പമണ്‍, വടശേരിക്കര, വള്ളിക്കോട്, വെച്ചൂച്ചിറ, മല്ലപ്പള്ളി, ആനിക്കാട്

സംസ്ഥാനത്ത് പ്രവേശിക്കും മുമ്പ് കാറ്റിന്‍റെ ശക്തി കുറയുമെങ്കിലും തലസ്ഥാന ജില്ലയിൽ നാശ നഷ്ടങ്ങൾക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിൽ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത കാറ്റിന് ഒപ്പം അതി തീവ്ര മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ട്. 1077 എന്ന നമ്പറിൽ തിരുവനന്തപുരം കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 0471 2330077, 0471 2333101 എന്നീ നമ്പറുകളിൽ തിരുവനന്തപുരം ഫയർ ഫോഴ്സ് കണ്ട്രോൾ റൂമിലേക്കും വിളിക്കാം.

You might also like

-