മുഖ്യമന്ത്രിക്കെതിരെ വ്യാജമൊഴി സ്വപ്‍ന സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി തേടി ക്രൈംബ്രാഞ്ച് .

ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. പുറത്ത് വന്ന ശബ്ദരേഖ സ്വപ്ന സുരേഷിന്റേത് തന്നെയെന്ന് ഉറപ്പുവരുത്തണമെന്ന് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു.

0

കൊച്ചി: മുഖ്യമന്ത്രിയെയും രാഷ്രിയ നേതാക്കളെയും ലക്‌ഷ്യം വച്ച് ഭീഷണിപ്പെടുത്തി സ്വർണക്കടത്തു കേസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുത്ത സംഭവത്തിൽ സ്വപ്ന സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് കോടതിയുടെ അനുമതി തേടി.
ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. പുറത്ത് വന്ന ശബ്ദരേഖ സ്വപ്ന സുരേഷിന്റേത് തന്നെയെന്ന് ഉറപ്പുവരുത്തണമെന്ന് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേര് പറയാന്‍ ഭീഷണിപ്പെടുത്തിയോ എന്ന് അറിയണമെന്നും ക്രൈം ബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കി.

മുഖ്യമന്ത്രി ഉൾപ്പെടെ പ്രമുഖരെ കുടുക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിച്ചെന്ന കേസിൽ ശക്തമായ നടപടിയുമായി മുന്നോട്ട് തന്നെയാണെന്നാണ് ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നത് .അതേസമയം ക്രൈം ബ്രാഞ്ച് നീക്കത്തെ എൻഫോഴ്സ്മെന്റ് വിഭാഗം കോടതിയിൽ എതിർത്തു. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാൻ അനുവദിക്കരുതെന്നാണ് നിലപാട്. ക്രൈം ബ്രാഞ്ചിന്റെ ഹർജി ഈ മാസം 16 ന് പരിഗണിക്കാൻ മാറ്റി.

You might also like

-