ആദിവാസി യുവാവിന് മർദനമേറ്റ സംഭവം .സി.പി.എം ബ്രാഞ്ച് സെക്രട്ടറി സഞ്ജുവിനെതിരായ ആരോപണം അന്വേഷിക്കുമെന്ന് സി.പി.എം.

"ഉത്സവ ചടങ്ങുകൾ തടസ്സപ്പെടാൻ ഉണ്ടായ സാഹചര്യം ഒരിക്കലും നീതീകരിക്കാവുന്നതല്ല. ഇതിൽ ഉൾപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന ബ്രാഞ്ച് സെക്രട്ടറിയുടെ അടക്കം പങ്കിനെ സംബന്ധിച്ച് പാർട്ടി അന്വേഷണം നടത്തി വസ്തുതകളുടെ അടിസ്ഥാനത്തിൽ സംഘടനാപരമായ നടപടികൾ സ്വീകരിക്കും"

0

അടിമാലി | ഇടുക്കി അടിമാലിയിൽ ആദിവാസി യുവാവിന് മർദനമേറ്റ സംഭവത്തിൽ കേസിൽ പ്രതിയായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സഞ്ജുവിനെതിരായ ആരോപണം അന്വേഷിക്കുമെന്ന് സി.പി.എം. വസ്തുതകളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും സി.പി.എം വിശദീകരിച്ചു.

“ഉത്സവ ചടങ്ങുകൾ തടസ്സപ്പെടാൻ ഉണ്ടായ സാഹചര്യം ഒരിക്കലും നീതീകരിക്കാവുന്നതല്ല. ഇതിൽ ഉൾപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന ബ്രാഞ്ച് സെക്രട്ടറിയുടെ അടക്കം പങ്കിനെ സംബന്ധിച്ച് പാർട്ടി അന്വേഷണം നടത്തി വസ്തുതകളുടെ അടിസ്ഥാനത്തിൽ സംഘടനാപരമായ നടപടികൾ സ്വീകരിക്കും” ഉത്സവം തടസ്സപ്പെടുത്തിയത് നീതീകരിക്കാൻ ആവില്ലെന്നും സി.പി.എം അടിമാലി ഏറിയ സെക്കട്ടറി ചാണ്ടി പി അലക്‌സാണ്ടർ പറഞ്ഞു.

അതേ സമയം ക്ഷേത്രത്തിലെ അക്രമ സംഭവങ്ങൾക്ക് പിന്നിൽ സിപി എം, ഡി വൈ എഫ് ഐ നേതാക്കളും അനുഭാവികളുമാണെന്ന് ആരോപിച്ച് കോൺഗ്രസ്സ് അടിമാലി ബ്ലോക്ക്‌ കമ്മിറ്റി രംഗത്തെത്തി. ഭരണ സ്വാധീനത്തിന്റെ മറവില്‍ സി.പി.എം പ്രതികളെ സംരക്ഷിക്കുകയാനെന്നും കോണ്‍ഗ്രസ് അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.കേസ് എടുക്കുന്നതിൽ പോലീസിന്റെ ഭാഗത്തു നിന്നും ഗുരുതരമായ അനാസ്ഥ ഉണ്ടായെന്നും ആരോപിച്ചു.ക്ഷേത്രത്തിലെ അക്രമം സംഭവങ്ങളിൽ ഏർപ്പെട്ട എല്ലാ കുറ്റക്കാർക്കെതിരെ പോലീസ് നടപടി സ്വീകരിക്കാൻ തയ്യാറാവണമെന്ന് ഇവർ ആവശ്യപ്പെട്ടു

അടിമാലി മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിനിടെയാണ് കഞ്ഞിക്കുഴി സ്വദേശിയായ വിനീതിന് മർദനമേറ്റത്. മന്നാംകാല സ്വദേശി ജസ്റ്റിണ് കുളങ്ങരയുടെ നേതൃത്വത്തിലായിരുന്നു മർദനം. ക്ഷേത്ര പരിസരത്ത് വെച്ച് ഇവർ തമ്മിലുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മർദ്ദനം ഭയന്ന് യുവാവ് ക്ഷേത്രത്തിലേയ്ക്ക് ഓടിക്കറി. പിന്നാലെ ക്ഷേത്ര മുറ്റത്ത് വെച്ച് വീണ്ടും സംഘർഷമുണ്ടായി.

You might also like