സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്

സിപിഎം ജില്ലാ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതികൾ എബിവിപി പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു. കേസിൽ മൂന്നൂ എബിവിപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആറ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

0

തിരുവനന്തപുരം | സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കല്ലേറിൽ വീടിൻറെ ജനൽ ചില്ലുകൾ തകർന്നു. കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. അന്ന് ആനാവൂർ നാഗപ്പന്‍റെ വാഹനത്തിന് നേരെയും ആക്രമണം ഉണ്ടായിരുന്നു.സിപിഎം ജില്ലാ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതികൾ എബിവിപി പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു. കേസിൽ മൂന്നൂ എബിവിപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആറ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

സി സി ടി വിയിൽ നിന്ന് ആണ് പ്രതികളെ തിരിച്ചറിഞ്ഞത്. വഞ്ചിയൂർ സംഘർഷത്തിലെ പ്രതികൾ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നും പൊലീസ് അറിയിച്ചു. മൂന്നു ബൈക്കുകളിലെത്തിയ 6 അംഗ സംഘമാണ് ആക്രമണിത്തിനു പിന്നിലെന്ന് പൊലീസ് അറിയിച്ചിരുന്നു. വഞ്ചിയൂർ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് എത്തിയെങ്കിലും പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച് പ്രവർത്തകർ പൊലീസിനെ തടഞ്ഞു. സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആശുപത്രിയിൽ നിന്ന് ഇറങ്ങി സി പി എം ഓഫീസിന് നേരെ കല്ലെറിഞ്ഞു എന്നാണ് പോലീസ് നിഗമനം.

You might also like

-