സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും.

ജില്ലയിലെ വിഭാഗീയ പ്രശ്നങ്ങൾ റിപ്പോർട്ടിലുണ്ടാകും. ഐസക്- സുധാകര പക്ഷത്തിന് ശേഷമുള്ള പുതിയ നേതൃനിരയുടെ നീക്കങ്ങൾ ലോക്ക‌ൽ, ഏരിയ സമ്മേളനങ്ങൾ കലുഷിതമാക്കിയിരുന്നു. തർക്കങ്ങൾ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് ജില്ലാ സെക്രട്ടറി തന്നെ തുറന്നുപറ‍യുകയും ചെയ്തു

0

ആലപ്പുഴ | സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. കോവിഡ് പശ്ചാത്തലത്തിൽ പ്രതിനിധി സമ്മേളനം മാത്രമാണ് നടക്കുക. വിഭാഗീയത രൂക്ഷമായ ജില്ലയിൽ സംസ്ഥാന നേതൃത്വമെടുക്കുന്ന നിലപാടുകളാകും ശ്രദ്ധേയം. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള കണിച്ചുകുളങ്ങരയിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. പിന്നാലെ ജില്ലാ സെക്രട്ടറി ആർ. നാസർ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലയിലെ വിഭാഗീയ പ്രശ്നങ്ങൾ റിപ്പോർട്ടിലുണ്ടാകും. ഐസക്- സുധാകര പക്ഷത്തിന് ശേഷമുള്ള പുതിയ നേതൃനിരയുടെ നീക്കങ്ങൾ ലോക്ക‌ൽ, ഏരിയ സമ്മേളനങ്ങൾ കലുഷിതമാക്കിയിരുന്നു. തർക്കങ്ങൾ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് ജില്ലാ സെക്രട്ടറി തന്നെ തുറന്നുപറ‍യുകയും ചെയ്തു.
കണിച്ചുകുളങ്ങര സമ്മേളന നഗരിയിൽ രാവിലെ ഒൻപതിന് ജി സുധാകരൻ പതാക ഉയർത്തും. തുടർന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ആർ നാസർ അവതരിപ്പിക്കുന്നസംഘടനാ റിപ്പോർട്ടിൽ പാർട്ടിയിൽ ജില്ലക്കകത്ത് ഉടലെടുത്ത വിഭാഗീയ പ്രവർത്തനങ്ങൾ ഇടം പിടിക്കും. കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങളിൽ രാമങ്കരിയിലടക്കമുണ്ടായ തർക്കങ്ങൾ പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് ജില്ലാ നേതൃത്വം തുറന്നു സമ്മതിക്കുന്നുണ്ട് .

യുവജന പ്രതിനിധ്യവും വനിതാ പ്രതിനിധ്യവും ഉറപ്പുവരുത്തി ജില്ലാ നേതൃത്വത്തെ തിരഞ്ഞെടുക്കുന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായി ആർ. നാസർ തുടരാനാണ് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മന്ത്രി എംവി ഗോവിന്ദൻ തുടങ്ങി മുതിർന്ന നേതാക്കൾ മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുക്കും. 180 പ്രതിനിധികളും 44 ജില്ലകമ്മറ്റി അംഗങ്ങളുമടക്കം 224പേര് രണ്ടു ദിവസങ്ങളിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും.

അതേസമയം, ജില്ലാ സെക്രട്ടറിയായി ആർ. നാസർ തുടരാനാണ് സാധ്യത. ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിഞ്ഞതിനാൽ ജില്ലാ കമ്മിറ്റിയിൽ കാര്യമായ അഴിച്ചുപണിയുണ്ടാകും. യുവജന പ്രാതിനിധ്യം കൂടും. പാർട്ടി സംസ്ഥാന നേതൃത്വത്തിന് പോലും പരിഹാരിക്കാൻ കഴിയാത്ത വിഭാഗീയ പ്രശ്നങ്ങൾ ജില്ലയിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധി സമ്മേളനത്തിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയേക്കും

-

You might also like

-