ജനിതക മാറ്റം വന്ന കോവിഡ് രോഗികളുടെ എണ്ണം 73 ആയി വീണ്ടും വാക്സീൻ റിഹേഴ്സല്‍; കേന്ദ്രസംഘം മറ്റന്നാൾ കേരളത്തില്‍

കോവിഡ് വ്യാപനം ഉയര്‍ന്നതോടെ കേന്ദ്രസംഘം മറ്റന്നാള്‍ കേരളത്തിലെത്തും. മറ്റെന്നാള്‍ രാജ്യമാകെ വിതരണ റിഹേഴ്സല്‍ നടക്കും

0

ഡൽഹി : യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസ് രാജ്യത്ത് ഇന്ന് പുതുതായി രണ്ട് പേരിൽക്കൂടി കണ്ടെത്തി. ഇതോടെ അതിതീവ്രകൊവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം ആകെ 73 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ വിവരം സ്ഥിരീകരിച്ചത്. INSACOG (Indian Sars-CoV-2 Genomics Consortium) എന്ന, ജനിതകമാറ്റം വന്ന കൊവിഡ് വൈറസിനെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച സമിതി മേൽനോട്ടം നൽകുന്ന ലാബുകളിൽ നടത്തിയ പരിശോധനയിലാണ് ഇന്ന് രണ്ട് പേർക്ക് കൂടി അതിതീവ്ര കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്.

നിലവിൽ കേന്ദ്രസർക്കാർ അംഗീകരിച്ച പത്ത് സർക്കാർ ലാബുകളിലാണ് അതിതീവ്രവൈറസ് കണ്ടെത്താനുള്ള പരിശോധനകൾ നടത്തുന്നത്. കൊൽക്കത്തയിലെ NIBMG, ഭുവനേശ്വറിലെ ILS, പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ 30 ലാബുകളും, പുനെയിലെ NCCS, CCMB ഹൈദരാബാദ്, CDFD ഹൈദരാബാദ്, NIMHANS ബംഗളുരുവിലെ 11 ലാബുകൾ, IGIB ദില്ലിയിലെ 20 ലാബുകൾ, NCDC ദില്ലി എന്നിവിടങ്ങളിലാണ് നിലവിൽ അംഗീകൃതമായ പരിശോധനാകേന്ദ്രങ്ങൾ.

കോവിഡ് വ്യാപനം ഉയര്‍ന്നതോടെ കേന്ദ്രസംഘം മറ്റന്നാള്‍ കേരളത്തിലെത്തും. മറ്റെന്നാള്‍ രാജ്യമാകെ വിതരണ റിഹേഴ്സല്‍ നടക്കും. കേരളത്തില്‍ പ്രതിദിന രോധബാധ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ എന്‍സിഡിസി മേധാവി ഡോക്ടര്‍ എസ്.കെ സിങ് അധ്യക്ഷനായ സംഘമെത്തുന്നത്. രോഗവ്യാപനം ചെറുക്കുന്നതിലെ പോരായ്മകളും പ്രതിബന്ധങ്ങളും പരിശോധിച്ച് പ്രതിരോധം ശക്തമാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കും.വാക്സീന്‍ വിതരണത്തിലെ ഒരുക്കങ്ങള്‍ നാളെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്‍വര്‍ധന്‍ ഉന്നതതലയോഗം ചേര്‍ന്ന് വിലയിരുത്തും. സംസ്ഥാന ആരോഗ്യമന്ത്രിമാരുമായും ആശയവിനിമയം നടത്തും.

You might also like

-