കേരളത്തിന് 4,35,500 ഡോസ് വാക്സീന്‍ ,തിരുവനന്തപുരത്തും കൊച്ചിയിലും കൊഴിക്കോടും ശേഖരണ കേന്ദ്രങ്ങൾ

ഡല്‍ഹി, ചെന്നൈ, ബംഗളൂരൂ, ഗുവാഹത്തി ഉള്‍പ്പെടെ 13 കേന്ദ്രങ്ങളിലെത്തിക്കും.

0

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യ ഘട്ടത്തിൽ 4,35,500 വാക്സിൻ എത്തിക്കും. ആദ്യ ഡോസ് നൽകാനായിട്ടാണ് ഇത്രയും വാക്സിൻ നൽകുന്നത്. സംസ്ഥാനത്ത് 3.59 ലക്ഷം ആരോഗ്യപ്രവർത്തകരാണ് വാക്സിനേഷന് വേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ളത്.തമിഴ്നാടിന് 5.36 ലക്ഷം ഡോസ് കിട്ടും സംസ്ഥാനത്ത് ഇന്നോ നാളെയൊ വാക്സിൻ എത്തുമെന്ന പ്രതീക്ഷയിൽ ആരോഗ്യവകുപ്പ്.ശീതീകരിച്ച ട്രക്കുകളില്‍ കോവിഡ് വാക്സീന്‍ പുണെയില്‍ നിന്ന് പുറപ്പെട്ടു. താപനില ക്രമീകരിച്ച ട്രക്കുകളിലാണ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത് . ‌സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ‌പൂജ നടത്തിയ ശേഷമായിരുന്നു പുറപ്പെട്ടത്. ‌ഡല്‍ഹി, ചെന്നൈ, ബംഗളൂരൂ, ഗുവാഹത്തി ഉള്‍പ്പെടെ 13 കേന്ദ്രങ്ങളിലെത്തിക്കും. ചെന്നൈയിൽ നിന്ന് റോഡ് മാർഗം സംസ്ഥാനത്തെ മൂന്ന് മേഖല വാക്സിൻ സ്റ്റോറേജ് കേന്ദ്രങ്ങളിലേയ്ക്കാകും വാക്സിൻ എത്തുക.ഇന്ന് രാത്രിയൊ, നാളെ രാവിലെയൊ വാക്സിൻ കേരളത്തിൽ എത്തുമെന്നാണ് കണക്ക് കൂട്ടൽ. ചാർട്ടേഡ് ഫ്ലൈറ്റിൽ ചെന്നൈയിൽ എത്തിക്കുന്ന വാക്സിൻ അവിടെനിന്ന് റോഡ് മാർഗം കേരളത്തിലേക്ക് എത്തിക്കും.

തിരുവനന്തപുരത്തും കൊച്ചിയിലും കൊഴിക്കോടും മേഖലാ വാക്സിൻ കേന്ദ്രങ്ങളിൽ ശീതീകൃത സംഭരണ സംവിധാനങ്ങൾ തയ്യാറാണ്. ഇവിടങ്ങളിൽ നിന്ന് ഇൻസുലേറ്റഡ് വാനുകളിൽ വാക്സിൻ ‌ജില്ലകളിലെത്തിക്കും. എല്ലാം ജില്ലകളിലും സംഭരണ കേന്ദ്രങ്ങളുണ്ട്. അവിടെ നിന്ന് സ്റ്റോറോജ് ബോക്സുകളിൽ ആശുപത്രികളിലെത്തിച്ചാണ് വാക്സിൻ നൽകുക.സംസ്ഥാനത്തെ 133 കേന്ദ്രങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും വൈബ് കാസ്റ്റിംഗ് സംവിധാനം ഉണ്ടാകും.കൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലോഞ്ചിംഗ് ദിനത്തില്‍ ടൂവേ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തും.കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3,59,549 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,69,150 പേരും സ്വകാര്യ മേഖലയിലെ 1,90,399 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ഒരു കേന്ദ്രത്തില്‍ ഒരു ദിവസം 100 പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്.ഓരോ കേന്ദ്രത്തിലും വെയിറ്റിംഗ് ഏരിയ, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിവയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും കേന്ദ്രങ്ങള്‍ സജ്ജമാക്കുക. ജീവനക്കാരുടെ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ട്.