കോവിഡ് വാക്സിൻ – ചൈനയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയാറെന്നു ട്രംപ്

കൊവിഡ് വാക്‌സിന്‍ ആദ്യം കണ്ടെത്തുന്നത് ചൈനയാണെങ്കില്‍ ചൈനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

0

വാഷിംഗ്ടണ്‍: കൊവിഡിനെതിരെ ചൈനയാണ് ആദ്യം വാക്‌സിന്‍ കണ്ടെത്തുന്നതെങ്കില്‍ രാജ്യവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സമ്മതമാണെന്ന് സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ്.കൊവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന്‍ ആരു കണ്ടുപിടിച്ചാലും അവര്‍ക്കൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അതിപ്പോള്‍ ചൈനയാണെങ്കില്‍പ്പോലും അമേരിക്ക സ്വീകരിക്കുന്ന നിലപാട് ഇതുതന്നെയാവും ന്നെുമാണ് ട്രംപ് പറഞ്ഞത്.

കൊവിഡ് വാക്‌സിന്‍ ആദ്യം കണ്ടെത്തുന്നത് ചൈനയാണെങ്കില്‍ ചൈനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

വാക്‌സിന്‍ വികസിപ്പിക്കാന്‍ അമേരിക്ക മികച്ച ശ്രമം നടത്തുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.ചൈനയും അമേരിക്കയും തമ്മില്‍ വിവിധ വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസം നില്‍ക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ തീരുമാനം.
കൊവിഡിന്റെ തുടക്കതൊട്ട് ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. കൊവിഡിന് പിന്നില്‍ ചൈനയാണെന്ന് വിവിധ അവസരങ്ങളില്‍ ട്രംപ് ആരോപണം ഉയര്‍ത്തിയിട്ടുമുണ്ട്.

അമേരിക്കയുടെ കൊവിഡ് വാക്‌സിന്‍ വികസനത്തിന്റെ വിവരങ്ങള്‍ മോഷ്ടിക്കാന്‍ ചൈന ശ്രമം നടത്തുന്നതായും അമേരിക്ക പറഞ്ഞിരുന്നു. ലോകത്ത് തന്നെ കൊവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യമാണ് അമേരിക്ക.