ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടുകോടിയിലേക്ക് മരണ സംഖ്യ ഏഴു ലക്ഷത്തിലേക്ക്

ലോകത്ത് തന്നെ ഇന്ത്യയിലാണ് ഏറ്റവും അധികം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 52783 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്.

0

ന്യൂയോര്‍ക്ക്: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2കോടി യിലേക്ക് 18,234,936 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. കൊവിഡ് മരണം ഏഴ് ലക്ഷത്തോടടുക്കുകയാണ്. ഇതുവരെ 692,794 ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചു. അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷമായി തുടരുന്നത്. കഴിഞ്ഞ ദിവസം ലോകത്ത് തന്നെ ഇന്ത്യയിലാണ് ഏറ്റവും അധികം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 52783 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 49038 പേര്‍ക്കും ബ്രസീലില്‍ 24801 പേര്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഏറ്റവും മരണം റിപ്പോര്‍ട്ട് ചെയ്തത് മെക്‌സിക്കോയിലാണ് (784). ഇന്ത്യയില്‍ 24മണിക്കൂറിനുള്ളില്‍ 758 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 467മരണങ്ങളും ബ്രസീലില്‍ 514 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിലെ കൊവിഡ് മരണം 1.58 ലക്ഷം പിന്നിട്ടപ്പോള്‍ ബ്രസീലില്‍ മരണം ഒരു ലക്ഷത്തോടടുക്കുകയാണ്. ബ്രസീലില്‍ ഇതുവരെ 94,130 പേര്‍ മരിച്ചു. 38,161 പേരാണ് ഇന്ത്യയില്‍ മരിച്ചത്.

You might also like

-