രാഷ്ട്രപതി ഭവനിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ്.

മറ്റാർക്കും ആർക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചില്ലെന്ന് രാഷ്ട്രപതിഭവൻ അറിയിച്ചു

0

ഡൽഹി :രാഷ്ട്രപതി ഭവനിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ്. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് പദവിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് രോഗ ബാധ. അതേസമയം മറ്റാർക്കും ആർക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചില്ലെന്ന് രാഷ്ട്രപതിഭവൻ അറിയിച്ചു

ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരവധി ഉദ്യോഗസ്ഥർ നിരീക്ഷണത്തിലായി. രോഗം സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഡൽഹിയിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. എസിപിയുടെ കാര്യാലയം രാഷ്ട്രപതി ഭവന് ഉള്ളിലാണ് പ്രവർത്തിക്കുന്നത്. മുൻപ് ജീവനക്കാരന്റെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് രാഷ്ട്രപതി ഭവൻ കോംപ്ലക്സിലെ 115ഓളം പേർ ക്വാറന്റീനിലായി.

You might also like

-