കൊല്ലത്ത് കോവിഡ് നിരീക്ഷണത്തിൽ ഇരുന്നയാൾ തൂങ്ങിമരിച്ചു

നിരീക്ഷണത്തിലിരിക്കെ കോവിഡ് ടെസ്റ്റില്‍ നെഗറ്റീവാണെന്ന് ഫലം ലഭിച്ചു. രണ്ടാംഘട്ട നിരീക്ഷണത്തിലായിരുന്നു

0

കോല്ലം :കരുനാഗപ്പള്ളിയിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി കരുനാഗപ്പള്ളി പുള്ളിമാൻ സ്വദേശി സലിം ഷഹനാദ് (31) ആണ് മരിച്ചത്. ഇയാളുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു.കഴിഞ്ഞ മാസം 28നാണ് സലിം ഷഹനാദ് ദുബൈയില്‍ നിന്ന് കേരളത്തിലെത്തിയത്. നിരീക്ഷണത്തിലിരിക്കെ കോവിഡ് ടെസ്റ്റില്‍ നെഗറ്റീവാണെന്ന് ഫലം ലഭിച്ചു. രണ്ടാംഘട്ട നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡുമായി ബന്ധമില്ലെന്നും കുടുംബപരമായ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.