സംസ്ഥാനത്ത് ഇന്ന് 2,471 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു കൊവിഡ് മരണവും സ്ഥിരീകരിച്ചു. 

ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് എറണാകുളം ജില്ലയിലാണ്. ഇന്ന് 750 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

0

ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് എറണാകുളം ജില്ലയിലാണ്. ഇന്ന് 750 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്ത് 356 പുതിയ രോഗികളാണ് ഉള്ളത്. കോട്ടയത്ത് 296 ഉം കോഴിക്കോട് 251 ഉം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് കേസുകൾ ഉയരുകയാണ്. രാജ്യത്താകമാനവും കൊവിഡ് കേസുകൾ വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7,584 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തുടനീളം ഇന്നലെ 3,35,050 പരിശോധനകളാണ് നടത്തിയത്. 2.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.50 ശതമാനമാണ്.

 

കൊവിഡ് വ്യാപനത്തിൽ ജാഗ്രത കൈവിടരുതെന്ന് കേന്ദ്രം ആവർത്തിച്ചിരുന്നു. പരിശോധനയും വാക്‌സിനേഷനും കൂട്ടണമെന്നും മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങളിൽ വീഴ്ച വരുത്തരുതെന്നും കേന്ദ്രം നിർ!ദേശിച്ചിട്ടുണ്ട്.

You might also like

-