കോവിഡ് 19 : കലിഫോര്‍ണിയ വിട്ടയയ്ക്കുന്നത് 8000 തടവുകാരെ –

കലിഫോര്‍ണിയ ജയിലുകളിലെ 5840 തടവുകാര്‍ക്ക് കൊറോണ വൈറസ് സ്ഥീകരിച്ചതായും തടവുകാര്‍ മരിച്ചതായും വെളിപ്പെടുത്തുന്നു. 1222 ജീവനക്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

0

ഫ്‌ലോളിഡ: കൊറോണ വൈറസിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ 8000 തടവുകാരെ കലിഫോര്‍ണിയ സംസ്ഥാനത്തിന്റെ വിവിധ ജയിലുകളില്‍ നിന്നും വിട്ടയക്കുമെന്ന് ഗവര്‍ണര്‍ ഗവിന്റെ ഉപദേഷ്ടാവ് അറിയിച്ചു.തടവു കാലാവധി കഴിയുന്നതിന് മുമ്പു പകുതിയിലധികം തടവുകാരെ ഈ മാസാവസാനത്തോടെ മോചിപ്പിക്കുമെന്നാണ് ഗവര്‍ണരുടെ ഓഫീസില്‍ നിന്നും ജൂലൈ 10 വെള്ളിയാഴ്ച പുറത്തുവിട്ട സ്റ്റേറ്റ്‌മെന്റില്‍ പറയുന്നത്.

കലിഫോര്‍ണിയ ജയിലുകളിലെ 5840 തടവുകാര്‍ക്ക് കൊറോണ വൈറസ് സ്ഥീകരിച്ചതായും തടവുകാര്‍ മരിച്ചതായും വെളിപ്പെടുത്തുന്നു. 1222 ജീവനക്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

8000 തടവുകാര്‍ ജയില്‍ വിമോചനത്തിന് അര്‍ഹരാണെന്ന് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ള്‍ഷന്‍ ആന്റ് റിഹാബിലിറ്റേഷന്‍ അധികൃതര്‍ പറഞ്ഞു. ഇതിനു 4800 പേരെയാണ് ജൂലൈ അവസാനത്തോടെ വിട്ടയയ്ക്കുന്നത്.

ജയിലില്‍ ശേഷിക്കുന്നവരുടേയും ജീവനക്കാരുടേയും സുരക്ഷയെ കരുതിയാണ് ഇങ്ങനെ തീരുമാനമെടുക്കുന്നതെന്ന് സെക്രട്ടറി റാള്‍ഫ് ഡയസ് അറിയിച്ചു.

വിട്ടയയ്ക്കുന്ന തടവുകാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും. കുറ്റകൃത്യങ്ങളില്‍ നിന്നും അകന്ന് നില്‍ക്കണമെന്നും , സെക്‌സ് ഒഫന്‍ഡേഗ്‌സായി ഒരിക്കലും രജിസ്റ്റര്‍ ചെയ്യരുതെന്നും സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിരുന്നു. 30 വയസ്സിനു മുകളിലുള്ളവരെയാണ് ജയില്‍ വിമോചനത്തിനായി ആദ്യം പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കുറ്റവാളികള്‍ സമൂഹത്തില്‍ എത്തിക്കഴിഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി എന്ന് ചിന്തിക്കുന്നവരും ധാരാളമാണ്