മുല്ലപ്പെരിയാറിൽ നിന്നും മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്

കോട്ടയം കുമളി റോഡില്‍ കക്കികവലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു

0

മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്.  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയം കുമളി റോഡില്‍ കക്കികവലയില്‍ ദേശീയപാത ഉപരോധിച്ചു. പ്രവര്‍ത്തകര്‍ വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മുന്നറിയിപ്പില്ലാതെ തുറന്ന 10 ഷട്ടറുകളില്‍ എട്ടും അടച്ചു.രണ്ട് ഷട്ടറുകള്‍ 30 സെമീ വീതം തുറന്ന് 841 ഘനയടി വെള്ളം ഒഴുക്കുന്നുണ്ട്.

 

You might also like