സഹകരണ സംഘങ്ങൾക്കെതിരയുള്ള ആർ ബി ഐ നീക്കത്തിന് മറുപടി നൽകി സഹകരണ വകുപ്

ആർബിഐ നീക്കം പരിഭ്രാന്തി സൃഷ്ടിക്കാനാണെന്ന് സഹകരണ വകുപ്പ്

0

സഹകരണ സംഘങ്ങൾക്കെതിരെ പത്രപരസ്യം പുറത്തിറക്കിയ ആർബിഐ നീക്കം പരിഭ്രാന്തി സൃഷ്ടിക്കാനാണെന്ന് സഹകരണ വകുപ്പ്. സഹകരണ സംഘം രജിസ്ട്രാർ പിബി നൂഹ് റിസർവ് ബാങ്ക് ജനറൽ മാനേജർക്ക് കത്ത് നൽകി. ആർബിഐ പരാമർശങ്ങൾ സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്നും. കേന്ദ്രത്തിന്റെ നിക്ഷേപ ഗ്യാരണ്ടിയിൽ സഹകരണ സംഘങ്ങളില്ലെന്നും സഹകരണ സംഘം നിക്ഷേപത്തിന് ഗ്യാരണ്ടിക്കായി കേരളത്തിൽ നിയമമുണ്ടെന്നും സഹകരണ വകുപ്പ് വ്യക്തമാക്കി.

സഹകരണ സംഘങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ കഴിഞ്ഞ ദിവസമാണ് പത്രപരസ്യം പുറത്തിറക്കിയത്. നിയമം ലംഘിച്ച് ചില സഹകരണ സംഘങ്ങൾ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. സംഘാംഗങ്ങൾ അല്ലാത്തവരിൽ നിന്ന് നിക്ഷേപം സ്വീകരിക്കരുതെന്നും സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് നിയമപരിരക്ഷ ഇല്ലെന്നും ആർബിഐ വ്യക്തമാക്കി.

-

You might also like

-