മുതിർന്ന കോൺഗ്രസ് നേതാവും രാജ്യ സഭാംഗവുമായ രാജീവ് സതാവ് അന്തരിച്ചു

കൊവിഡ് ബാധിച്ചിരുന്ന അദ്ദേഹം ദിവസങ്ങൾക്ക് മുൻപാണ് രോഗമുക്തി നേടിയത്.

0

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യ സഭാംഗവുമായ രാജീവ് സതാവ് അന്തരിച്ചു. 46 വയസായിരുന്നു. കൊവിഡ് ബാധിച്ചിരുന്ന അദ്ദേഹം ദിവസങ്ങൾക്ക് മുൻപാണ് രോഗമുക്തി നേടിയത്.

കൊവിഡാനന്തര ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏപ്രിൽ 22നാണ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. രോഗമുക്തി നേടിയെങ്കിലും ആരോഗ്യാവസ്ഥ മോശമായിരുന്നെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

കോൺഗ്രസിന് അതിന്റെ മുൻനിര പോരാളിയെ നഷ്ടമായെന്ന് രാജീവ് സതാവിനെ അനുസ്മരിച്ച് കൊണ്ട് കെ.സി വേണുഗോപാൽ ട്വീറ്റ് ചെയ്തു.