വി നാരായണസ്വാമിക്ക് സീറ്റ്‌ നൽകാതെ കോൺഗ്രസ് ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക‌

ബിജെപിയുടെ അട്ടിമറി നീക്കങ്ങൾ തടയാൻ നാരായണസ്വാമിക്ക് കഴിഞ്ഞില്ലെന്ന് ഡിഎംകെ പരാതിപ്പെട്ടിരുന്നു. കോൺഗ്രസ്‌ ഹൈക്കമാൻഡിനെ സ്റ്റാലിൻ അതൃപ്തി അറിയിച്ചിരുന്നു

0

പുതുച്ചേരി: പുതുച്ചേരി മുൻ മുഖ്യമന്ത്രി വി നാരായണസ്വാമിക്ക് സീറ്റ്‌ നൽകാതെ കോൺഗ്രസ്‌. പ്രധാന മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ആദ്യ ഘട്ട പട്ടികയിൽ നാരായണസ്വാമിയില്ല. നാരായണസ്വാമിയെ ഒഴിവാക്കിയതിനെതിരെ പുതുച്ചേരി കോൺഗ്രസിൽ ഭിന്നത രൂക്ഷമായി. നാരായണസ്വാമിയോട് കാട്ടിയത് അനീതിയെന്നും സീറ്റ്‌ നൽകണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി.ബിജെപിയുടെ അട്ടിമറി നീക്കങ്ങൾ തടയാൻ നാരായണസ്വാമിക്ക് കഴിഞ്ഞില്ലെന്ന് ഡിഎംകെ പരാതിപ്പെട്ടിരുന്നു. കോൺഗ്രസ്‌ ഹൈക്കമാൻഡിനെ സ്റ്റാലിൻ അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാൻഡിന്‍റെ അപ്രതീക്ഷിത നീക്കം. കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിശേഷിപ്പിച്ചിരുന്ന നേതാവായിരുന്നു നാരായണസ്വാമി.