തദ്ദേശ തെരെഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ കോൺഗ്രസ്സ് രാഷ്ട്രീയ കാര്യസമതി ഇന്ന് യോഗം

നേതൃത്വത്തിനെതിരെ കെ മുരളീധരനും കെ സുധാകരനും അടക്കമുളള രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ പരസ്യ വിമർശനം ഉന്നയിച്ചു കഴിഞ്ഞു.

0

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. അനുകൂല സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും കനത്ത തോൽവിയോഗം ചർച്ച ചെയ്യും. നേതൃത്വത്തിനെതിരെ കെ മുരളീധരനും കെ സുധാകരനും അടക്കമുളള രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ പരസ്യ വിമർശനം ഉന്നയിച്ചു കഴിഞ്ഞു.

“എന്തായാലും ജയിക്കും, എന്നാല്‍ പിന്നെ ഒതുക്കേണ്ടവരെയൊക്കെ ഒതുക്കാം എന്ന് ചിലരങ്ങ് കരുതിയെന്നും അതിന് ജനങ്ങള്‍ നല്‍കിയ ശിക്ഷയാണ് ഇതെന്നും മുരളീധരന്‍ പറഞ്ഞു. ഇനിയിപ്പോള്‍ തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ട് രോഗം മാറില്ല. മേജര്‍ സര്‍ജറി വേണം. അതിനുള്ള സമയമില്ല. ഇപ്പോള്‍ ഒരു മേജര്‍ സര്‍ജറി നടത്തിയാല്‍ രോഗി ജീവിച്ചിരിക്കാത്ത അവസ്ഥ വരും. അതുകൊണ്ട് തന്നെ ഒരു കൂട്ടായ ആലോചന നടത്തണ”മെന്നും മുരളീധരന്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്‍റ് അടക്കമുളളവർക്കെതിരെ യോഗത്തിൽ കടുത്ത വിമർശമുയർന്നേക്കും. വെൽഫെയർ പാർട്ടി നീക്കുപോക്ക്, സ്ഥാനാർത്ഥി നിർണയം എന്നിവയിൽ നേതൃത്വം മറുപടി പറയേണ്ടി വരും. ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും തട്ടകങ്ങളിലെ കനത്ത പരാജയം എല്ലാം ചർച്ച വിഷയമാകുമെന്നാണ് കരുതുന്നത് രാവിലെ 11നാണ് യോഗം.

You might also like

-