വീണ്ടും ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ

രളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ രാത്രി കാല കർഫ്യു ഏർപ്പെടുത്താൻ കേന്ദ്രസർക്കാരിന്റെ കർശന നിർദേശംനൽകി .

0

തിരുവനന്തപുരം | ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ച് സർക്കാർ. ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ഡൗൺ വരുന്നത്. ട്രിപ്പിൾ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിൽ സംസ്ഥാനത്ത് വാരാന്ത്യ ലോക് ഡൗണില്ലായിരുന്നു. നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് വന്ന ശേഷമാണ് വീണ്ടും ലോക് ഡൗണിലേക്ക് പോകുന്നത്.

അതേസമയം കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ രാത്രി കാല കർഫ്യു ഏർപ്പെടുത്താൻ കേന്ദ്രസർക്കാരിന്റെ കർശന നിർദേശംനൽകി . രോഗവ്യാപനത്തിൽ സമാന സ്ഥിതിയിലുള്ള മഹാരാഷ്‌ട്രയോടും ഇതേ നിർദേശം നൽകിയിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ പ്രത്യേകമായി വിളിച്ചുചേർത്ത യോഗത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ലാ ആവശ്യം മുന്നോട്ട് വച്ചത്.

You might also like