കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകളിൽ ആർഎസ്എസിന്‍റെ വോട്ടുവാങ്ങിയിട്ടുണ്ടെന്ന് സികെ പത്മനാഭൻ

ആർഎസ്എസിന്‍റെ വോട്ടുവേണം, ആ‍ർഎസ്എസിനെ വേണ്ട എന്നതാണ് കോണ്‍ഗ്രസ് നിലപാട്

0

കണ്ണൂര്‍: കോണ്‍ഗ്രസ് കഴിഞ്ഞ കാലങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ആർഎസ്എസിന്‍റെ വോട്ടുവാങ്ങിയിട്ടുണ്ടെന്ന് ബിജെപി നേതാവ് സികെ പത്മനാഭൻ. ആർഎസ്എസിന്‍റെ വോട്ടുവേണം, ആ‍ർഎസ്എസിനെ വേണ്ട എന്നതാണ് കോണ്‍ഗ്രസ് നിലപാട്. കോണ്‍ഗ്രസ്, ആർഎസ്എസിന്‍റെ വോട്ടുവാങ്ങിയത് എല്ലാവർക്കും അറിയാവുന്നതാണ്. സിപിഎം ബിജെപി ഡീൽ വെറും പൊള്ളത്തരമാണെന്നും സി കെ പത്മനാഭന്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസും ബിജെപിയും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍- ആനത്തലവട്ടം ആനന്ദന്‍ബിജെപിയെ നട്ടെല്ലോടെ എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഐ(എം) അദ്ദേഹം കൂട്ടിച്ചേർത്തു