സഭ തര്‍ക്കം: സംഘര്‍ഷരഹിതമായി പരിഹരിക്കാന്‍ ധാരണ സുപ്രിം കോടതി വിധിക്കനുസരിച്ചു പള്ളികൾ വീണ്ടെടുക്കുന്നതിൽ ചർച്ചകൾ തടസ്സമല്ലെന്നു ഓർത്തഡോൿസ് സഭ

നാൽപ്പത്തിയഞ്ചു വര്‍ഷത്തിന് ശേഷം ഒരു മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഒന്നിച്ചിരുന്ന ഇരു സഭാനേതൃത്വവും തുടര്‍ചര്‍ച്ചകള്‍ക്ക് സന്നദ്ധയറിച്ചതാണ് പ്രധാന നേട്ടം

0

തിരുവനന്തപുരം :യാക്കോബായ- ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം സംഘര്‍ഷരഹിതമായി പരിഹരിക്കാന്‍ തുടര്‍ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഇരു സഭകളും തമ്മില്‍ ധാരണ. സമാധാന അന്തരീക്ഷം ഒരുക്കാന്‍ ചര്‍ച്ചകള്‍ക്ക് താൽപര്യമാണെന്ന് യാക്കോബായ സഭ നേതൃത്വം വ്യക്തമാക്കി. കോടതിവിധിക്ക് അനുസരണമായി മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ എന്നും പള്ളി ഏറ്റെടുക്കലിന് ഒരു ചര്‍ച്ചയും തടസമല്ലെന്നും ഓര്‍ത്തഡോക്സ് സഭ നേതൃത്വം പ്രതികരിച്ചു.വിശ്വാസികളെ പള്ളികളിൽനിന്നും വിലക്കുനില്ലന്നും മലങ്കര ഹായുടെ ഭരണഘടനാ അനുസരിക്കുന്ന ആർക്കും പള്ളികളിൽ എത്താമെന്നും ഓർത്തഡോൿസ് സഭ നേതൃത്തം വ്യ്കതമാക്കി

നാൽപ്പത്തിയഞ്ചു വര്‍ഷത്തിന് ശേഷം ഒരു മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഒന്നിച്ചിരുന്ന ഇരു സഭാനേതൃത്വവും തുടര്‍ചര്‍ച്ചകള്‍ക്ക് സന്നദ്ധയറിച്ചതാണ് പ്രധാന നേട്ടം. തര്‍ക്കങ്ങള്‍ ക്രമസമാധാനപ്രശ്നമാകാതെ പരിഹാരം കാണണമെന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മുന്‍നിലപാടില്‍ നിന്ന് ഇരുവിഭാഗവും പിന്നോട്ട് പോയില്ലെങ്കിലും തുടര്‍ചര്‍ച്ചകള്‍ക്ക് സന്നദ്ധതയറിയിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളെ പോസിറ്റീവായി കാണുന്നുവെന്ന് യാക്കോബായ സഭ വ്യക്തമാക്കി.എന്നാല്‍ തുടര്‍ചര്‍ച്ചകളും കോടതിവിധിയുടെ ചട്ടക്കൂടില്‍ നിന്നാകുമെന്ന നിലപാടില്‍ ഓര്‍ത്തഡോക്സ് സഭ ഉറച്ചുനില്‍ക്കുകയാണ്. ചര്‍ച്ചകള്‍ തുടരുമ്പോളും അത് പള്ളി ഏറ്റെടുക്കലിന് തടസമല്ലെന്ന് ഓര്‍ത്തഡോക്സ് സഭാ നേതൃത്വം പറഞ്ഞു.

You might also like

-