ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഇബ്രാഹിംകുഞ്ഞും പ്രതികളായ ടൈറ്റാനിയം അഴിമതി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 120 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഉയരുന്ന ആരോപണം

0

തിരുവനന്തപുരം :മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് ചെന്നിത്തല, മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് തുടങ്ങിയവർ ഉൾപ്പെട്ട ടൈറ്റാനിയം അഴിമതി കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മുൻ ജീവനക്കാരനായ ജയനാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി നാളെ കോടതി പരിഗണിക്കും.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 120 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഉയരുന്ന ആരോപണം. സംഭവത്തിൽ സിബിഐ അന്വേഷണം നടത്താൻ നിർദ്ദേശിച്ചെങ്കിലും സിബിഐ കേസ് ഏറ്റെടുത്തില്ല. ഇതിനെതിരെയാണ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. വിജിലൻസിന്റെ നിർദ്ദേശ പ്രകാരമായിരുന്നു കേസ് സിബിഐയ്ക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചത്.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ടൈറ്റാനിയം കമ്പനിയിൽ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഫിൻലാന്റ് കമ്പനിയായ ഇക്കോ പ്ലാനിംഗുമായി കരാറിൽ ഒപ്പുവെച്ചിരുന്നു. 256 കോടിയുടെ കരാറിൽ 86 കോടിയുടെ അഴിമതി നടന്നുവെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.