റഷ്യയുമായി ഇന്ത്യ 500 കോടിയുടെ ആയുധകരാർ ,സ്പ്രുട്ട് എസ്.ഡി.എം1 ടാങ്കുകൾ വാങ്ങു

ഇന്ത്യ അതിർത്തിയിൽ ഭാരക്കൂടുതൽ ഉള്ള ടാങ്കുകളാണ് ഇപ്പോൾ വിന്യസിച്ചിട്ടുള്ളത് നിയന്ത്രണ രേഖയില്‍ ഉയരം കൂടിയ പ്രദേശങ്ങളില്‍ ഈ ടാങ്കുകൾ വിന്യസിക്കുന്നതിന് പരിമിതികളുണ്ട്

0

ഡല്‍ഹി: ഫ്രാൻസിൽ നിന്നും റാഫേൽ വിമാനങ്ങൾ ഇറക്കുമതി ചെയ്തതിനു ശേഷം ഇന്ത്യ റഷ്യയിൽ നിന്നും ആധുനിക ടാങ്കുകൾ വാങ്ങാൻതീരുമാനിച്ചു ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ റഷ്യയില്‍നിന്ന് അത്യാധുനിക യുദ്ധ ടാങ്കുകള്‍ വാങ്ങുന്നത് . ഇന്ത്യ അതിർത്തിയിൽ ഭാരക്കൂടുതൽ ഉള്ള ടാങ്കുകളാണ് ഇപ്പോൾ വിന്യസിച്ചിട്ടുള്ളത് നിയന്ത്രണ രേഖയില്‍ ഉയരം കൂടിയ പ്രദേശങ്ങളില്‍ ഈ ടാങ്കുകൾ വിന്യസിക്കുന്നതിന് പരിമിതികളുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഭാരം കുറഞ്ഞ സ്പ്രുട്ട് എസ്.ഡി.എം1 എന്ന യുദ്ധ ടാങ്ക് വാങ്ങാനാണ് ഇന്ത്യ പദ്ധതിയിടുന്നത്.ഇക്കാര്യത്തില്‍ റഷ്യയുമായി ചര്‍ച്ച ആരംഭിച്ചുവെന്നാണ് വിവരങ്ങള്‍.

സ്പ്രൂട്ട് ടാങ്കുകള്‍ റഷ്യയില്‍ പരീക്ഷണ ഘട്ടത്തിലാണ് . കരാര്‍ യാഥാര്‍ഥ്യമാകുന്നതിന് മുമ്പുതന്നെ ഇന്ത്യയില്‍ ചില പരീക്ഷണങ്ങള്‍ നടത്തിയേക്കും. റഷ്യ- ഇന്ത്യ സര്‍ക്കാര്‍ തലത്തിലുള്ള കരാറാകും ഇക്കാര്യത്തില്‍ ഉണ്ടാവുക. 24 ടാങ്കുകളാൽ വാങ്ങാനാണ് പ്രതിരോധ മന്ത്രാലയം ആലോചിക്കുന്നത് ,500 കോടി രൂപയുടെ ആയുധകരാറിനാണ് ഇന്ത്യ ലക്ഷ്യമിടുന്നത് . അടിയന്തര ഘട്ടത്തില്‍ ആയുധ സംഭരണത്തിന് ചെലവിടാന്‍ സൈന്യത്തിന് നല്‍കിയിട്ടുള്ള അധികാര പരിധിയില്‍ വരുന്നതിനാല്‍ ഇതിന് അധികം നടപടിക്രമങ്ങള്‍ ആവശ്യമായി വരില്ല.പര്‍വതമേഖലകളില്‍ ഭാരം കൂടിയ ടാങ്കുകള്‍ വിന്യസിച്ച് പോരാട്ടം നടത്താന്‍ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് . ഭാരം കുറഞ്ഞ ടാങ്കുകള്‍ വാങ്ങുന്നത്. നിയന്ത്രണ രേഖയ്ക്ക് സമീപം ഇപ്പോള്‍ തന്നെ ഇത്തരത്തിലുള്ള 15 ടാങ്കുകള്‍ ചൈന വിന്യസിച്ചിട്ടുണ്ട്. ഇതും കൂടി കണക്കിലെടുത്താണ് ഇന്ത്യയുടെ നീക്കം.

You might also like

-