പ്രശസ്ത കന്നഡ നടൻ ചിരഞ്ജീവി സാർജ അന്തരിച്ചു

നടി മേഘ്ന രാജിന്‍റെ ഭര്‍ത്താവാണു ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച ആയിരുന്നു അന്ത്യം

0

ബംഗളൂരു: പ്രശസ്ത കന്നഡ നടൻ ചിരഞ്ജീവി സാർജ അന്തരിച്ചു. 39 വയസ് ആയിരുന്നു.നടി മേഘ്ന രാജിന്‍റെ ഭര്‍ത്താവാണു ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച ആയിരുന്നു അന്ത്യം. കഴിഞ്ഞദിവസം ശ്വസനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് ശക്തമായ നെഞ്ച് വേദനയും ശ്വാസതടസവും അനുഭവപ്പെട്ടു. ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ജീവൻ നിലനിർത്താൻ കഴിഞ്ഞില്ല. ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ജയനഗറിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. പ്രശസ്ത കന്നഡ നടന്‍ ശക്തി പ്രസാദിന്‍റെ കൊച്ചുമകനും തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജയുടെ ബന്ധുകൂടിയാണ് മരണപ്പെട്ട ചിരഞ്ജീവി സർജ. 2009ല്‍ പുറത്തിറങ്ങിയ വായുപുത്രയാണ് ചിരഞ്ജീവി സർജയുടെ ആദ്യ ചിത്രം. 2018 മെയ് 2നായിരുന്നു സര്‍ജയുടെയും മേഘ്ന രാജിന്‍റെയും വിവാഹം.അതേസമയം, കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സ്രവങ്ങൾ പരിശോധനയ്ക്കായി എടുത്ത് അയച്ചിട്ടുണ്ട്. രോഗബാധിതനായത് എന്തുകൊണ്ടാണെന്ന് വ്യക്തമായിട്ടില്ല