അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുഞ്ഞ് ആശുപത്രി വിട്ടു

മുലപ്പാൽ കുടിക്കുകയും കൈകാലുകൾ ചലിപ്പിക്കുകയും ചെയ്യുന്നുണ്ട്.

0

കോലഞ്ചേരി :അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുഞ്ഞ് 16 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. പൂർണ്ണ ആരോഗ്യത്തോടുകൂടിയാണ് രണ്ടുമാസം പ്രായമായ കുഞ്ഞ് ആശുപത്രി വിട്ടത്. മുലപ്പാൽ കുടിക്കുകയും കൈകാലുകൾ ചലിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അപസ്മാര സാധ്യതയുള്ളതിനാൽ കുറച്ചു നാളുകൾ കൂടി മരുന്ന് തുടരേണ്ടി വരുമെന്ന് ഡോക്ടർ സോജൻ ഐപ്പ് പറഞ്ഞു
അമ്മയെയും കുഞ്ഞിനെയും പുല്ലുവഴിയിലെ സ്നേഹജ്യോതി അഭയ കേന്ദ്രത്തിലേക്ക് മാറ്റി. നേപ്പാളിലേക്ക് മടങ്ങുന്നതുവരെ അമ്മയ്ക്കും കുഞ്ഞിനും ശിശുക്ഷേമ സമിതിയും വനിതാ കമ്മീഷനും ചേർന്ന് സംരക്ഷണം നൽകും. മടക്കയാത്രക്ക് ആവശ്യമായ സൗകര്യവും ഒരുക്കി നൽകും 56 ദിവസം പ്രായമായ കുഞ്ഞിനെ കഴിഞ്ഞ 18നാണ് കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചത്. അച്ഛൻ ഷൈജു തോമസിന്റെ മർദ്ദനത്തെ തുടർന്ന് കുഞ്ഞിന്റെ തലച്ചോറിൽ ക്ഷതമേറ്റിരുന്നു