ആവേശം അണപൊട്ടി ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലപര്യടനം

നാടിന്‍റെ പേരിന് ദോഷമുണ്ടാക്കുന്ന ഒന്നും എല്‍.ഡി.എഫ് ചെയ്തിട്ടില്ല. യു.ഡി.എഫ് നുണകൾക്ക് മറുപടി പറയാൻ ഭരണപക്ഷത്തെ നിർബന്ധിക്കുന്നുവെന്നും പിണറായി പറഞ്ഞു

0

കണ്ണൂർ :ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലപര്യടനത്തിന് തുടക്കമായി. ഏഴ് ദിവസം നീണ്ട് നിൽക്കുന്ന പര്യടനത്തിൽ 46 കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി എത്തുക.വികസനം തകർക്കാൻ വേണ്ടി കേന്ദ്ര സർക്കാർ കണ്ടെത്തിയ മാർഗമാണ് കിഫ്ബിക്കെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പ്രതിപക്ഷം നുണകളുടെ മഴവെള്ളപ്പാച്ചിലുണ്ടാക്കി. കേരളത്തിലെ ജനങ്ങളെ അതിന്‍റെ കൂടെ ഒഴുക്കാൻ കഴിഞ്ഞില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്താണുണ്ടായതെന്ന് നമ്മള്‍ കണ്ടതാണ്. നാടിന്‍റെ പേരിന് ദോഷമുണ്ടാക്കുന്ന ഒന്നും എല്‍.ഡി.എഫ് ചെയ്തിട്ടില്ല. യു.ഡി.എഫ് നുണകൾക്ക് മറുപടി പറയാൻ ഭരണപക്ഷത്തെ നിർബന്ധിക്കുന്നുവെന്നും പിണറായി പറഞ്ഞു

വികസനം തകർക്കാൻ വേണ്ടി കേന്ദ്ര സർക്കാർ കണ്ടെത്തിയ മാർഗമാണ് കിഫ്ബിക്കെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പ്രതിപക്ഷം നുണകളുടെ മഴവെള്ളപ്പാച്ചിലുണ്ടാക്കി. കേരളത്തിലെ ജനങ്ങളെ അതിന്‍റെ കൂടെ ഒഴുക്കാൻ കഴിഞ്ഞില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്താണുണ്ടായതെന്ന് നമ്മള്‍ കണ്ടതാണ്. നാടിന്‍റെ പേരിന് ദോഷമുണ്ടാക്കുന്ന ഒന്നും എല്‍.ഡി.എഫ് ചെയ്തിട്ടില്ല. യു.ഡി.എഫ് നുണകൾക്ക് മറുപടി പറയാൻ ഭരണപക്ഷത്തെ നിർബന്ധിക്കുന്നുവെന്നും പിണറായി പറഞ്ഞു.46 കേന്ദ്രങ്ങളിലാണ് സ്വീകരണ പരിപാടികൾ.ബുധനാഴ്ച വൈകുന്നേരം നടക്കുന്ന മണ്ഡലം കൺവെൻഷനിൽ ഇ പി ജയരാജൻ ,കാനം രാജേന്ദ്രൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

മൂന്നു ബൂത്തുകളിലെ ഒരു കേന്ദ്രത്തിൽ എന്ന നിലയിലാണ് മുഖ്യമന്ത്രി വോട്ടർമാരെ കാണാൻ എത്തുന്നത്. ആദ്യ ഘട്ട പര്യടനത്തിന് ശേഷം മറ്റ് മണ്ഡലങ്ങളിൽ പ്രചാരണത്തിനായി പോകുന്ന മുഖ്യമന്ത്രി ഈ മാസം അവസാനം വീണ്ടും പ്രചരണത്തിനായി ധർമടത്ത് എത്തും