കാന്തപുരത്തിന്‍റെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തില്‍ വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി”കാന്തപുരത്തിന്റേത് 19 ആം നൂറ്റാണ്ടിലെ നിലപാട്

സ്ത്രീകൾ പൊതുവേദികളിൽ എത്തുന്ന കാര്യത്തിൽ കാന്തപുരത്തിന്റേത് 19 ആം നൂറ്റാണ്ടിലെ നിലപാട് എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

തിരുവനന്തപുരം| കാന്തപുരത്തിന്‍റെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തില്‍ വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി വി ഡി സതീശന്‍. കാന്തപുരത്തിന്റ പ്രസ്താവനയോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം നിലപാടുകള്‍ പുരോഗമന കേരളത്തിന് ചേർന്നതല്ല. ശക്തിയായ എതിർപ്പാണ് ഇത്തരം പ്രസ്താവനകളോടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം പ്രസ്താവനങ്ങള്‍ ഇസ്ലാമിനെ പോലും തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിലെയും എൽഡിഎഫ് നേതാക്കളും പ്രതികരിച്ചത് പോലെയല്ല വി ഡി സതീശൻ കാന്തപുരത്തിന്റെ വിവാദ സർക്കുലറിൽ പ്രതികരിച്ചത്. സ്ത്രീകൾ പൊതുവേദികളിൽ എത്തുന്ന കാര്യത്തിൽ കാന്തപുരത്തിന്റേത് 19 ആം നൂറ്റാണ്ടിലെ നിലപാട് എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.സ്ത്രീകള്‍ മുഖ്യധാരയിലേക്ക് വരേണ്ടവളാണെന്നാണ് ഇസ്ലാമിക ചരിത്രവും പറയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാചകന്റെ ആദ്യഭാര്യ ഖദീജ ബിസിനസുകാരിയായിരുന്നു. രണ്ടാം ഭാര്യ ആയിഷയാകട്ടെ യുദ്ധത്തില്‍ പങ്കെടുത്ത സര്‍വസൈന്യാധിപ പോലുമായിരുന്നു. ഇസ്ലാമിക ചരിത്രത്തേയും മറ്റും ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുന്നതാണ്. ഖലീഫ ഉമറിന്റെ രാജസദസ്സില്‍ മഹറ് കുറയ്ക്കാന്‍ തീരുമാനമെടുത്തപ്പോള്‍ ഒരു സ്ത്രീയാണ് ചോദ്യം ചെയ്തത്. രാജസദസ്സില്‍ സ്ത്രീയുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഇതെല്ലാം. അപ്പോള്‍ ഇത്തരം സ്ത്രീ വിരുദ്ധ പ്രസ്താവനകള്‍ക്കൊപ്പം ഈ സര്‍ക്കാരില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നബിദിന റാലി ഇവിടെ ഭാഗമായി എത്തിയ ആൾക്കൂട്ടത്തിൽ പലയിടത്തും സ്ത്രീ സാന്നിധ്യം ഉണ്ടായതാണ് കാന്തപുരത്തെയും അവരുടെ പുരോഹിത സംഘടനയെയും പ്രകോപിപ്പിച്ചത്. സ്ത്രീകളെ പ്രദർശിപ്പിക്കരുത് എന്ന് അടക്കമുള്ള വിവാദ പരാമർശങ്ങളാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന ജംഇയ്യത്തുൽ ഉലമയുടെ സർക്കുലറിൽ ഉണ്ടായിരുന്നത്. അതേസമയം, സ്ത്രീവിരുദ്ധ സർക്കുലർ വിഷയത്തിൽ കാന്തപുരത്തെ തള്ളാതെയായിരുന്നു മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ പ്രതികരണം. അതേസമയം പി കെ ശ്രീമതിയെയും പി ജയരാജനെയും തള്ളി സിപിഎം നേതാക്കളായ ടി കെ ഹംസയും കെടി ജലീലും കാന്തപുരത്തിന് പിന്തുണയുമായി രംഗത്തുവന്നു.

സമരക്കാര്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചെന്നും പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി സര്‍ക്കാര്‍ നീട്ടുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. 18 അധ്യാപക തസ്തികയിലെ ലിസ്റ്റ് നീട്ടുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. 6മാസത്തേക്കാണ് കാലാവധി നീട്ടുക. മന്ത്രിസഭ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍. 2026 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ഉള്ള കാലത്തു കാലാവധി തീരുന്ന പട്ടികകളാണ് നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്
സംസ്ഥാനത്ത് മൂന്ന് പുതിയ എന്‍ഡിപിഎസ് കോടികള്‍ മന്ത്രിസഭാ യോഗം അനുവദിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. പലാക്കാട്, മഞ്ചേരി, തൃശൂര്‍ എന്നിവടങ്ങളിലായാണ് കോടതികള്‍ അനുവദിച്ചത്. ഇവിടെ 33 പേരെ പുതുതായി നിയമിക്കും, കൂടാതെ ജീവനാക്കാര്‍ പ്രതിസന്ധിയുള്ള കോടതികളില്‍ 11 പേരെ ഉടന്‍ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാഹനം ചേന്തി അനിലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. പുഷ്പാര്‍ച്ചനയ്ക്ക് ഇറങ്ങിയപ്പോള്‍ മോശമായി പെരുമാറിയെന്നും ചേന്തിയിലെ സംഭവത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നുമായിരുന്നു പ്രതികരണം. ചേന്തി അനിലിനെ വ്യക്തിപരമായി അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് റെയില്‍വെ ഡിവിഷന്‍ വിഭജനത്തിലെ എതിര്‍പ്പ് പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റെയില്‍വെ മന്ത്രിയെയും നേരിട്ട് സംസ്ഥാനത്തിന്റെ എതിര്‍പ്പ് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

-