മലപ്പുറംപൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മരിച്ചവരുടെ അഞ്ചായി
വട്ടവടയിൽമഴക്കെടുതിയിൽ മരിച്ചവരുടെമൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ള അടിമാലിയിലെ ആശുപത്രിയിൽ മന്ത്രി അനൂപ് ജേക്കബ് 11 മണിക്ക് സന്ദർശനം നടത്തും ആദരാഞ്ജലി അർപ്പിക്കും
മലപ്പുറം| പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു. തിരൂർ സ്വദേശികളായ പരന്നപറമ്പൻ മുഹമ്മദ് കുട്ടി (65), മാങ്ങാടൻ അനസ് (27), കരുവാരകുണ്ട് സ്വദേശി റഹീം(35), വണ്ടൂർ കോട്ടക്കുന്നു സ്വദേശി കുപ്പനത്ത് സജ്ജാദ്, ചേട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41), ടികെ കോളനി സ്വദേശി സജിത എന്നിവരെയായിരുന്നു കാണാതായത്. ഇതിൽ സജിതയെയാണ് ഇനി കണ്ടെത്താനുള്ളത്.സംസ്ഥാനത്ത് മഴ കണക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി വി ഡി സതീശൻ നിർദ്ദേശം നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ അതോറിറ്റി കമ്മീഷണർ വിഗ്നേശ്വരി ഐ എ എസ് ഇടുക്കി, കോട്ടയം ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി. കാലാവസ്ഥ സംബന്ധിച്ച് ഇടുക്കി, കോട്ടയം ജില്ലകളിൽ എസ് എം എസ് അലർട്ടുകൾ നൽകിയിട്ടുണ്ട്. ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തി ഒഴിപ്പിക്കൽ നടപടി അടക്കം സ്വീകരിക്കാൻ കളക്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. നിലമ്പൂർ അമരമ്പലം ടി.കെ കോളനിയിൽ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘത്തെ ഈ മേഖലയിൽ വിന്യസിക്കാൻ മുഖ്യമന്ത്രി അടിയന്തര നിർദേശം നൽകി.
റവന്യൂമന്ത്രി എ പി അനിൽകുമാർ അപകടസ്ഥലം സന്ദർശിച്ചു.വട്ടവട കൊട്ടക്കമ്പൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ടുപേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഇടുക്കി ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ് അനുശോചനം രേഖപ്പെടുത്തി.ദുരിതത്തിൻ്റെ അടിയന്തര സാഹചര്യം റവന്യൂ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യം ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരുടെ
ചികിത്സാ ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കും.ജീവാപായം സംഭവിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
വട്ടവടയിൽമഴക്കെടുതിയിൽ മരിച്ചവരുടെമൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ള അടിമാലിയിലെ ആശുപത്രിയിൽ മന്ത്രി അനൂപ് ജേക്കബ് 11 മണിക്ക് സന്ദർശനം നടത്തും ആദരാഞ്ജലി അർപ്പിക്കും. തുടർന്ന് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി തുടർനടപടികൾ വിലയിരുത്തും
ഇന്നലെ അപ്രതീക്ഷിതമായെത്തിയ കനത്ത മഴയിൽ സംസ്ഥാനത്ത് ഒമ്പത് മരണമാണ് റിപ്പോർട്ട് ചെയ്തത്.