നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു,3916 പേരെ കാണാനില്ല

ഡിഎൻഎ പ്രൊഫൈലുകൾ അയച്ചുകൊടുക്കേണ്ട ഇമെയിൽ വിലാസം അടക്കമുള്ളവ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇതിനായി കാണാതായവരുടെ ബന്ധുക്കൾക്ക് രക്തസാമ്പിളുകൾ എത്തിക്കുകയോ ഡിഎൻഎ പ്രൊഫൈൽ ഇമെയിൽ വഴി അയച്ചു നൽകുകയോ ചെയ്യാമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

കാഠ്മണ്ഡു| നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ 1010 പേരും ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റിൽ 16 പേരുമാണ് മരിച്ചത്. 3916 പേരെ ഇനിയും കണ്ടെത്താനുണ്ട്. 546 പേരെ ടിബറ്റിലും കാണാതായി. മലയാളികൾ അടക്കം കാണാതായ ഇന്ത്യക്കാരെ കുറിച്ചുള്ള പുതിയ വിവരങ്ങൾ കിട്ടിയിട്ടില്ല. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനയ്ക്ക് ഇന്ത്യയിൽ നിന്ന് 19 സംഘം നേപ്പാളിൽ എത്തിയിട്ടുണ്ട്.ഇതുവരെ 11,993 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം ഇന്ന് ആറാം ദിനം പിന്നിടുകയാണ്. നിരവധി വിദേശ പൗരന്മാരെ ഇനിയും കണ്ടെത്താന്‍ ഉണ്ടെന്നതും ആശങ്കയാണ്.

ഡിഎൻഎ പ്രൊഫൈലുകൾ അയച്ചുകൊടുക്കേണ്ട ഇമെയിൽ വിലാസം അടക്കമുള്ളവ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇതിനായി കാണാതായവരുടെ ബന്ധുക്കൾക്ക് രക്തസാമ്പിളുകൾ എത്തിക്കുകയോ ഡിഎൻഎ പ്രൊഫൈൽ ഇമെയിൽ വഴി അയച്ചു നൽകുകയോ ചെയ്യാമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നേപ്പാൾ പോലീസിന്റെ വെബ്സൈറ്റിൽ ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളുടെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്.

നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിക്കടുത്ത് മഞ്ഞും പാറയും ഇടിഞ്ഞുവീണതിനെത്തുടര്‍ന്നുണ്ടായ പെട്ടെന്നുള്ള മിന്നല്‍ പ്രളയം ഓഗസ്റ്റ് 26-ന് നേപ്പാളിന്റെ വടക്കന്‍, മധ്യ മേഖലകളിലെ പട്ടണങ്ങളെയും ഗ്രാമങ്ങളെയും തകര്‍ത്തെറിഞ്ഞു. ഹിമാലയന്‍ അതിര്‍ത്തി മേഖലയില്‍ നിന്ന് തെക്കോട്ട് ഒഴുകുന്ന ഭോട്ടെകോശി നദി വെള്ളപ്പൊക്കജലം താഴേക്ക് ഒഴുക്കുകയും, വീടുകള്‍, വാഹനങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവ ഒഴുക്കിക്കളയുകയും ജലവൈദ്യുത പദ്ധതികള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.

ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം, ചിത്വാന്‍ ജില്ലയില്‍ 321 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂടാതെ നവല്‍പരാസി ഈസ്റ്റില്‍ 216, നവല്‍പരാസി വെസ്റ്റില്‍ 170, നുവകോട്ട് 95, ഗോര്‍ഖ 65, ധാഡിംഗ് 57, റാസുവ 41, തനഹുന്‍ 38 എന്നിങ്ങനെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.

You might also like

-