ഇറാൻ്റെ തെക്കൻ മേഖലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടി അടക്കം നാല് സാധാരണക്കാർ കൊല്ലപ്പെട്ടു.പശ്ചിമേഷ്യയിൽ ഇറാൻ-യുഎസ് സംഘർഷം കനക്കുന്നു
സിറിക്കിൽ നടന്ന ആക്രമണത്തിൽ വിവാഹാഘോഷം നടന്നുകൊണ്ടിരുന്ന ഒരു വീട് തകർന്നതായാണ് ഇറാൻ റെഡ് ക്രസന്റിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ നാല് പേർ കൊല്ലപ്പെടുകയും 50ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. മിസൈൽ അവശിഷ്ടങ്ങൾ പതിച്ചാണ് ഇവിടെ അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്.
തെഹ്റാൻ | പശ്ചിമേഷ്യയിൽ ഇറാൻ-യുഎസ് സംഘർഷം കനക്കുന്നു. ഇറാൻ്റെ തെക്കൻ മേഖല ലക്ഷ്യമിച്ച് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടി അടക്കം നാല് സാധാരണക്കാർ കൊല്ലപ്പെട്ടു.ബന്ദര്‍ അബ്ബാസ്, ഖഷാം ദ്വീപ്, കൊണാര്‍ക്ക്, ചബഹാര്‍, ജാസ്‌ക്, സിരിക് എന്നിവിടങ്ങളില്‍ കനത്ത സ്‌ഫോടനങ്ങളുണ്ടായി. വിവാഹ ചടങ്ങില്‍ പങ്കെടുത്ത ഒരു കുട്ടി ഉള്‍പ്പടെ നാലുപേര്‍ കൊല്ലപ്പെട്ടത് . അമ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു. ഇതിന് പിന്നാലെ ജോർദ്ദാനിലെയും ഇറാഖിലെയും അമേരിക്കൻ വ്യോമ താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ബഹ്റൈനിലും കുവൈറ്റിലും ഇറാൻ്റെ ആക്രമണ ശ്രമം ഉണ്ടായതായും റിപ്പോർട്ടുണ്ട്. അമേരിക്കൻ ആക്രമണത്തിൽ ഇറാന്റെ തെക്കൻ മേഖലകളിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അസലൂയേ, ജിറോഫ്ത്, ബന്ദർ അബ്ബാസ്, ഖെഷം ദ്വീപ് , കോനാരക്, ചാബഹാർ, ജാസ്ക്, സിറിക്, ലവാൻ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.
സിറിക്കിൽ നടന്ന ആക്രമണത്തിൽ വിവാഹാഘോഷം നടന്നുകൊണ്ടിരുന്ന ഒരു വീട് തകർന്നതായാണ് ഇറാൻ റെഡ് ക്രസന്റിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ നാല് പേർ കൊല്ലപ്പെടുകയും 50ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. മിസൈൽ അവശിഷ്ടങ്ങൾ പതിച്ചാണ് ഇവിടെ അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ വിജയകരമായ ആക്രമണങ്ങളുടെ ഒരു ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായാണ് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചിരിക്കുന്നത്. ഹോർമൂസിൽ കപ്പൽ ഗതാഗതത്തെ തടസ്സപ്പെടുത്താനും വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താനും കടലിൽ മൈനുകൾ സ്ഥാപിക്കാനും ഇറാൻ ശ്രമിച്ചതായും ജോർദാനിലെ അമേരിക്കൻ സൈനികരെ ലക്ഷ്യമിട്ടതായും ആരോപിച്ചാണ് ആക്രമണമെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നത്.
അമേരിക്കൻ ആക്രമണങ്ങൾക്ക് പിന്നാലെ ജോർദാനിലെ പ്രിൻസ് ഹസൻ വ്യോമതാവളത്തിനും യുഎസ് മറൈൻ സേനയുടെ താവളത്തിനും നേരെ ഇറാൻ ആക്രമണം നടത്തി. ജോർദ്ദാനിലെ രണ്ട് അമേരിക്കൻ താവളങ്ങൾക്ക് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ അവകാശവാം. അമേരിക്കയ്ക്ക് മുന്നിൽ ‘മറക്കാനാകാത്ത പാഠങ്ങൾ’ കരുതിവെച്ചിട്ടുണ്ടെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയെ ഉദ്ധരിച്ച് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാൻ-അമേരിക്ക ആക്രമണം പുനരാരംഭിച്ചതിന് ശേഷം ആദ്യമായാണ് മൊജ്തബ ഖമനേയി പ്രതികരിക്കുന്നത്.
വടക്കൻ ഇറാഖിലെ എർബിൽ പ്രവിശ്യയിലുള്ള യുഎസ് കേന്ദ്രങ്ങൾക്ക് നേരെയും സംയുക്ത മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി ഐആർജിസി അവകാശപ്പെട്ടു. ആക്രമണത്തിൽ അറ്റകുറ്റപ്പണി കേന്ദ്രവും സാങ്കേതിക ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണുകളും നശിപ്പിച്ചതായി ഐആർജിസി അവകാശപ്പെട്ടു. യുഎസിന്റെ നിരീക്ഷണ ബലൂൺ നിയന്ത്രണ സംവിധാനവും തകർത്തതായാണ് ദേശീയ മാധ്യമമായ ഐആർഐബിയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ ഐആർജിയുടെ അവകാശവാദം. അമേരിക്കൻ താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചതായും നിരവധി യുഎസ് സൈനികർ കൊല്ലപ്പെട്ടതായും ഐആർജിസി അവകാശപ്പെട്ടു. തെക്കൻ തീരദേശ നഗരമായ സിറിക്കിൽ വിവാഹാഘോഷത്തിനിടെ അമേരിക്ക നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് തിരിച്ചടിയെന്നാണ് ഇറാന്റെ വിശദീകരണം.
ഇതിനിടെ ഇറാന്റെ ഡ്രോണുകൾ തടഞ്ഞതായി ബഹ്‌റൈനിൽ അധികൃതർ അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാനിൽ നിന്നെത്തിയ ഡ്രോണുകൾ തടഞ്ഞ് നശിപ്പിച്ചതായാണ് ബഹ്റൈൻ അറിയിച്ചിരിക്കുന്നത്. ആക്രമണ സാധ്യത മുന്നിൽക്കണ്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം നേരത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വളരെ ന്യായമായ ആക്രമണത്തിന് മറുപടിയായി ഇറാൻ തിരിച്ചടിക്കാൻ ശ്രമിച്ചാൽ കൂടുതൽ ശക്തവും കടുത്തതുമായ ആക്രമണത്തിലൂടെ തിരിച്ചടി നൽകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.