ഇന്ത്യയിലെത്തുന്ന അഫ്ഗാൻ പൗരന്മാർക്ക് ആറുമാസത്തെ വിസ നൽകുമെന്ന് കേന്ദ്രസർക്കാർ

ആറുമാസത്തെ വിസ അഫ്ഗാനികൾക്ക് ലഭ്യമാക്കാനുള്ള തീരുമാനത്തിൽ ആഭ്യന്തര സാഹചര്യങ്ങൾ വ്യത്യാസപ്പെടുന്നതിന് അനുസരിച്ച് മാറ്റം സംഭവിച്ചേക്കാം. ഈ അവസരത്തിൽ ദീർഘകാല അടിസ്ഥാനത്തിലുള്ള ഉത്തരവുകൾ പ്രാബല്യത്തിൽ വരുത്തുന്നത് സമയോചിതമാകില്ലെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

0

ഡൽഹി: ഇന്ത്യയിലെത്തുന്ന അഫ്ഗാനികൾക്ക് ആറുമാസത്തെ വിസ നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. അഫ്ഗാൻ പൗരന്മാർക്ക് ഇന്ത്യയിലെത്താൻ ഇ-വിസ സമർപ്പിക്കണമെന്ന ഉത്തരവിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. സുരക്ഷാ സാഹചര്യങ്ങൾ പ്രതിസന്ധിയിലായതിന് ശേഷം നിരവധി അഫ്ഗാൻ സ്വദേശികൾ ഇന്ത്യയിലേക്ക് പലായനം ചെയ്യാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിലാണിത്.ആറുമാസത്തെ വിസ അഫ്ഗാനികൾക്ക് ലഭ്യമാക്കാനുള്ള തീരുമാനത്തിൽ ആഭ്യന്തര സാഹചര്യങ്ങൾ വ്യത്യാസപ്പെടുന്നതിന് അനുസരിച്ച് മാറ്റം സംഭവിച്ചേക്കാം. ഈ അവസരത്തിൽ ദീർഘകാല അടിസ്ഥാനത്തിലുള്ള ഉത്തരവുകൾ പ്രാബല്യത്തിൽ വരുത്തുന്നത് സമയോചിതമാകില്ലെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പ്രതിവാര വാർത്താ സമ്മേളനത്തിനിടെ വിദേശകാര്യ മന്ത്രാലയവക്താവ് അരിന്ദം ബാഗ്ച്ചിയാണ് അഫ്ഗാനികളുടെ വിസ സംബന്ധിച്ച് തീരുമാനം പ്രഖ്യാപിച്ചത്.

ഇതിനോടകം 550ലേറെ പേരെ ആറ് വിമാനങ്ങളിലായി കാബൂളിൽ നിന്നും ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. ഇതിൽ 260 പേർ ഇന്ത്യൻ പൗരന്മാരാണ്. ഓഗസ്റ്റ് 12നും 14നും ഇടയ്‌ക്ക് 11,000ത്തിലധികം വിസകൾ അഫ്ഗാനിലെ ഇന്ത്യൻ എംബസിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇതിലെ ആയിരത്തോളം വിസകൾ മോഷ്ടിക്കപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് ശേഷമാണ് ഇ-വിസ സംവിധാനത്തിലേക്ക് ഇന്ത്യ മാറിയത്.താലിബാൻ ഭരണം പിടിച്ചെടുത്തതോടെ രാജ്യം വിടാനുള്ള തിരക്കിലാണ് അഫ്ഗാൻ സ്വദേശികളും ഇതര രാജ്യങ്ങളിലെ പൗരന്മാരും. എന്നാൽ പലായനം ചെയ്യാൻ വിമാനത്താവളത്തിൽ എത്തിയവർക്കിടയിൽ നടന്ന ഭീകരാക്രമണം സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കുകയാണ്.അഫ്ഗാനിസ്ഥാനിൽ നിന്ന് വിദേശ സേനകൾക്ക് പിന്മാറാൻ ഇനി മൂന്നു ദിവസം മാത്രം.അഫ്ഗാനിസ്ഥാനിൽ നിന്ന് അവസാന നിമിഷം വരെ ഒഴിപ്പിക്കൽ നടപടി തുടരുമെന്നാണ് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്. അയ്യായിരത്തിലധികം അമേരിക്കൻ പൗരന്മാരാണ് ഇനിയും കാബൂളിൽ നിന്നും പുറത്തുപോകാൻ കാത്തിരിക്കുന്നത്. ഇതുവരെ 1,10,000 പേരെ അഫ്ഗാനിൽ നിന്ന് പുറത്തെത്തിച്ചു. യു.കെയടക്കമുള്ള രാജ്യങ്ങളും രക്ഷാദൗത്യം ഊർജിതപ്പെടുത്തി

-

You might also like

-