മൺസൂണിൽ ഈ വർഷം കുറവുണ്ടാകില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം.

കേരളത്തിൽ കാലവർഷം മേയ് അവസാനത്തോടെയോ ജൂൺ ആദ്യമോ എത്തുമെന്നും തമിഴ്‌നാട്ടിലൊഴികെ കനത്ത മഴയുണ്ടാകുമെന്നും ഐഎംഡി അറിയിച്ചു.

0

രാജ്യത്ത് തെക്കു പടിഞ്ഞാറൻ മൺസൂണിൽ ഈ വർഷം കുറവുണ്ടാകില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. ദീർഘകാല ശരാശരിയുടെ 96 ശതമാനം മഴ ഇത്തവണ ലഭിക്കുമെന്നും ഇന്ത്യ മെറ്റീരിയോളജിക്കൽ സെന്റർ (ഐഎംഡി) അറിയിച്ചു. രാജ്യത്ത് എല്ലായിടത്തും ഒരേ അളവിൽ തന്നെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂൺ മുതൽ സെപ്തംബർ വരെയുള്ള നാലു മാസക്കാലമാണ് രാജ്യത്ത് തെക്കു പടിഞ്ഞാറൻ മൺസൂണിലെ മഴ ലഭിക്കുക.കേരളത്തിൽ കാലവർഷം മേയ് അവസാനത്തോടെയോ ജൂൺ ആദ്യമോ എത്തുമെന്നും തമിഴ്‌നാട്ടിലൊഴികെ കനത്ത മഴയുണ്ടാകുമെന്നും ഐഎംഡി അറിയിച്ചു. രാജ്യത്തെ കാർഷിക മേഖലയ്ക്ക് ജല ലഭ്യതയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം.

header add
You might also like