രാജ്യത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തി ഊർജ്ജിത പ്രതിരോധനടപടികളുമായി കേന്ദ്രം

.പത്ത് സംസ്ഥാനങ്ങളിലെങ്കിലും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യം ഉണ്ടെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

0

ഡൽഹി : രാജ്യത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തി കൂടുതൽ വേഗത്തിൽ പടരുന്ന ജനിതകമാറ്റം വന്ന വയറസുകളുടെ വ്യപനം ആശങ്ക വര്‍ധിപ്പിച്ചിരിക്കുയാണ് .പത്ത് സംസ്ഥാനങ്ങളിലെങ്കിലും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യം ഉണ്ടെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.ഡൽഹി ലി, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, കർണ്ണാടകം, ഗുജറാത്ത് മധ്യപ്രദേശ് എന്നിവിടങ്ങളിലെ 60% ലധികം സാമ്പിളുകളിലും ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. വിദഗ്ധ പരിശോധനയിലാണ് ഇരട്ട വൈറസ് സാന്നിധ്യം കണ്ടെത്തിയത്. കേരളത്തിൽ ജനിതകമാറ്റം വന്ന വയറസുകളുടെ സാനിധ്യം കണ്ടെത്തിയിട്ടില്ലങ്കിലും സാധ്യത കേന്ദ്രം തളളിക്കളയുന്നില്ല.

ഇരട്ട വയറസ്സിനെ കണ്ടെത്തിയ സാഹചര്യത്തിൽ തുടക്കത്തിൽ രോഗം വ്യാപനത്തിന് കാരണമായ വൈറസിനെതിരായ വാക്സീൻ പ്രയോജന പ്രധമാകുമോയെന്നകാര്യവും പരിശോധിച്ചു വരികയാണ് നിലവിൽ ആദ്യഘട്ടത്തിൽ വ്യാപിച്ച വയറസുകളെ പ്രരോധിക്കുന്ന വാക്‌സിനാണ് വിതരണം ചെയ്യുന്നത്. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെതിരെ ഇത് എത്രത്തോളും ഫലപ്രദമാണെന്ന് ഇരുവരെയും വ്യക്തത ലഭിച്ചിട്ടില്ല.

കൊവിഡ് രോഗവ്യാപന തീവ്രതയും വൈറസിന്റെ ജനിതക വ്യതിയാനവും തമ്മിൽ ബന്ധമുണ്ടാകാമെന്നും പരിശോധിച്ച സാമ്പികളുകളിൽ നല്ലൊരു ശതമാനത്തിലും ജനിതക വ്യതിയാനമുള്ള വൈറസിന്റെ സാന്നിധ്യമുണ്ടെന്നും കേന്ദ്രത്തിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ഡോ വിജയരാഘവനും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ രോഗം അതി തീവ്രമായി വ്യാപിച്ച പല സംസ്ഥാനങ്ങളിലും വൈറസിന്റെ ജനിതക വ്യതിയാനം പ്രകടമാണെന്നായിരുന്നു അദ്ദേഹവും അഭിപ്രായപ്പെട്ടത്.

അതിനിടെ രാജ്യത്ത് കൊവിഡ് രോഗബാധ നിയന്ത്രണാധീതമായി തുടരുകയാണ്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2,00,739 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1038 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിദിനനിരക്ക് ഇന്നലെ 1.84 ലക്ഷത്തിലധികമായിരുന്നു. തുടർച്ചയായ ഒരാഴ്ച്ച ഒന്നര ലക്ഷത്തിലേറെയാണ് രോഗബാധിതരുടെ എണ്ണം. പ്രതിദിന മരണ നിരക്ക് ഇന്നലെ ആയിരം പിന്നിട്ടിരുന്നു. രോഗബാധ നിരക്ക് ഈയാഴ്ച രൂക്ഷമാകാനാണ് സാധ്യതയെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തി.