മിസ് കേരളയടക്കം മൂന്ന് പേർ കാറപകടത്തിൽ കൊല്ലപ്പെട്ടസംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ ഡ്രൈവർ മദ്യലഹരിയിൽ

ഫോർട്ട്‌ കൊച്ചിയിൽ നടന്ന ഡി.ജെ.പാർട്ടിക്കിടെ അബ്‌ദു റഹ്മാൻ മദ്യപിച്ചിരുന്നു എന്നും കൂട്ടുകാർ വിലക്കിയിട്ടും കാർ ഓടിച്ചു എന്നുമാണ് പൊലീസ് പറയുന്നത്.

0

കൊച്ചി | കൊച്ചിയിൽ മുൻ മിസ് കേരളയടക്കം മൂന്ന് പേർ കാറപകടത്തിൽ കൊല്ലപ്പെട്ടസംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. തൃശ്ശൂർ മാള സ്വദേശി അബ്ദുൾ റഹ്മാനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യയ്ക്കും, മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തട്ടുള്ളത് . നവംബർ ഒന്നിന് നടന്ന കാർ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുൾ റഹ്മാൻ ആശുപത്രി വിട്ട ഉടനാണ് പാലാരവിട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഫോർട്ട്‌ കൊച്ചിയിൽ നടന്ന ഡി.ജെ.പാർട്ടിക്കിടെ അബ്‌ദു റഹ്മാൻ മദ്യപിച്ചിരുന്നു എന്നും കൂട്ടുകാർ വിലക്കിയിട്ടും കാർ ഓടിച്ചു എന്നുമാണ് പൊലീസ് പറയുന്നത്.

ഡി.ജെ.പാർട്ടി നടന്ന സ്ഥലത്തുനിന്നും ഏറെ വൈകിയാണ് നിന്ന് നാല് പേരും പുറപ്പെട്ടത്. ഇടപ്പള്ളിക്കടുത്ത് എത്തിയപ്പോൾ ബൈക്കിൽ തട്ടിയ കാർ നിയന്ത്രണം വിട്ട് മറഞ്ഞു. അമിത വേഗതിയിലായിരുന്നു വാഹനം എന്നും പൊലീസ് അറിയിച്ചു. മിസ് കേരളയായിരുന്ന അൻസിയും റണ്ണർ അപ്പ് അഞ്ജനയും തൽക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കെ.എ.മുഹമ്മദ്‌ ആഷിക് കഴിഞ്ഞ ദിവസവും മരിച്ചു.ഈ മാസം ഒന്നിന് പുലര്‍ച്ചെയായിരുന്നു അപകടം .

You might also like