മാങ്കുളത്ത് വിനോദസഞ്ചാരികൾ അപകടപെട്ടത് മുതലാക്കിവനം വകുപ്പ് , നൂറ്റാണ്ട് പഴക്കമുള്ള റോഡ് തകർത്ത് ഗതാഗതം നിരോധിച്ചു

പുഴകാണുവാൻ സഞ്ചാരികൾ എത്തുന്നത് തടയാനാണ് റോഡിൽ കിടങ്ങുകൾ തീർത്ത് തീർത്തതെന്നാണ് വനം വകുപ്പ് വിശദികരിക്കുന്നത്.പുഅഴയിലുണ്ടാകുന്ന അപകടം തടയാനെന്ന വ്യജേനയാണ റോഡുതകർത്ത് ഗതാഗതം പൂർണ്ണമായി തടഞ്ഞത്.

0

ഇടുക്കി,അടിമാലി | മാങ്കുളത്ത് നൂറ്റാണ്ട് പഴക്കമുള്ള പഴയ ആലുവ മൂന്നാർ റോഡിന്റെ പ്രധാന പ്രദേശമാണ് വനം വകുപ്പ് അടച്ചത് കഴിഞ്ഞ ദിവസങ്ങളിൽ മാങ്കുളത്ത് പുഴകളിൽഉണ്ടായ മുങ്ങി മരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള റോഡ് അടച്ചുപൂട്ടിയത്. ഇന്ന് ഉച്ചയായോടെയാണ് ജെ സി ബി യുമായി എത്തിയ വനപാലക സംഘം റോഡിൽ വലിയ കിടങ്ങുകൾ തീർത്ത് റോഡ് പൂർണമായി തകർത്ത് ഗതാഗതം തടഞ്ഞത് . പുഴകാണുവാൻ സഞ്ചാരികൾ എത്തുന്നത് തടയാനാണ് റോഡിൽ കിടങ്ങുകൾ തീർത്ത് തീർത്തതെന്നാണ് വനം വകുപ്പ് വിശദികരിക്കുന്നത്.പുഅഴയിലുണ്ടാകുന്ന അപകടം തടയാനെന്ന വ്യജേനയാണ റോഡുതകർത്ത് ഗതാഗതം പൂർണ്ണമായി തടഞ്ഞത്. പഴയ ആലുവ മൂന്നാർ റോഡിൽ വലിയപാറകൂടിക്ക് സമീപമാണ് റോഡ് തകർത്ത് വനം വകുപ്പ് ഗതാഗതഹം തടഞ്ഞിട്ടുള്ളത് . നിരവധി വർഷണങ്ങളായി കുറത്തിക്കുടി ആദിവാസി സെറ്റില്മെന്റിനെയും ഇടമലക്കുടി , ആവറുകുട്ടി,ആനകുളം പ്രദേശങ്ങളെ ബന്ധിക്കുന്ന റോഡ് വനം വകുപ്പ് നശിപ്പിച്ചതുമൂലം നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ് . നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം നിക്ഷേധിക്കുന്ന വനം വകുപ്പിന്റെ സമാന്തര ഭരണത്തിനെതിരെ ശക്തമായ പ്രതിക്ഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്

മാങ്കുളം മേഖലയിൽ നാലോളം റോഡുകളാണ് വനം വകുപ്പ് മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് കിടങ്ങുകൾ തീർത്തും, ഇരുമ്പ് ഗെയ്റ്റുകൾ സ്ഥാപിച്ചു അടച്ചുപൂട്ടിയിട്ടുള്ളത് . മാത്രമല്ല മാങ്കുളം ഗ്രാമപഞ്ചായത്ത് വിഭാവനം ചെയ്തട്ടുള്ള നിരവധി വികസന പദ്ധതികളും വനം വകുപ്പ് തടഞ്ഞിട്ടുണ്ട് . വനം വകുപ്പിന്റെ ജനദ്രോഗ നടപടികൾക്കെതിരെ വീണ്ടും ശക്തമായ പ്രതിക്ഷേതത്തിന് തയ്യാറെടുക്കുകയാണ് മാങ്കുളം നിവാസികൾ

You might also like

-