പെരിന്തല്‍മണ്ണയില്‍ 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തമിഴ്‌നാട്ടിലെ കഞ്ചാവിന്റെ മൊത്തവിതരണക്കാരില്‍ നിന്നും വാങ്ങിയ 15 കിലോ കഞ്ചാവ് അങ്ങാടിപ്പുറം റെയില്‍വേ പാലത്തിനു താഴെ വരുന്നവിവരം പ്രത്യേക സംഘത്തിന് ലഭിച്ചത് പ്രകാരം നടത്തിയ പരിശോധനയിലാണ് ഹാരിഷ് പിടിയിലായത്.

0

മലപ്പുറം :പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവ് വേട്ട 15 കിലോഗ്രാം കഞ്ചാവുമായി യുവാവ്മാ പിടിയിൽ . മാറാക്കര സ്വദേശി ഹാരിഷാണ് അറസ്റ്റിലായത് എക്സൈസ് ഇന്‍സ്‌പെക്ടര്‍ വി ബാബുരാജ് ,എസ്‌ഐ മഞ്ചിത്ത് ലാല്‍ എന്നിവരാണ് അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട്ടിലെ കഞ്ചാവിന്റെ മൊത്തവിതരണക്കാരില്‍ നിന്നും വാങ്ങിയ 15 കിലോ കഞ്ചാവ് അങ്ങാടിപ്പുറം റെയില്‍വേ പാലത്തിനു താഴെ വരുന്നവിവരം പ്രത്യേക സംഘത്തിന് ലഭിച്ചത് പ്രകാരം നടത്തിയ പരിശോധനയിലാണ് ഹാരിഷ് പിടിയിലായത്. ഹാരിഷിന്റെ പേരില്‍ പെരിന്തല്‍മണ്ണ, കോങ്ങാട് എന്നിവിടങ്ങളില്‍ കവര്‍ച്ച കേസുകളും
നിലവില്‍ ഉണ്ട്. പെരിന്തല്‍മണ്ണ ഡിഎഎന്‍എസ്എഎഫ് ടീമംഗങ്ങളായ സിപിമുരളീധരന്‍,ടി ശ്രീകുമാര്‍, എന്‍ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍ ,സുകുമാരന്‍, ബിബിന്‍ കൊളത്തൂര്‍ഴ, ഫൈസല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.