വിജയരാഘവന്റെ വെളിപ്പെടുത്തൽ മാണിസാറിനുള്ള മരണാനന്തരബഹുമതിയാണെന്ന് ഉമ്മൻ ചാണ്ടി

"കുറ്റക്കാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് മാണി സാറിനെതിരേ പ്രാകൃതമായ സമരമുറകൾ അഴിച്ചുവിട്ടത്. സിപിഎം നടത്തിയ ഈ വെളിപ്പെടുത്തൽ യുഡിഎഫ് ഏറ്റെടുക്കണം. യുഡിഎഫ് മന്ത്രിസഭയ്ക്കും യുഡിഎഫിന്റെ ധനമന്ത്രിക്കും എതിരേയാണ് ഇടതുപക്ഷം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി"

0

തിരുവനന്തപുരം:വിജയരാഘവന്റെ വെളിപ്പെടുത്തൽ മാണിസാറിനുള്ള മരണാനന്തരബഹുമതിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സുവർണജൂബിലിയോട് അനുബന്ധിച്ച് യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ കെപിസിസിയിൽ നൽകിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

“കുറ്റക്കാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് മാണി സാറിനെതിരേ പ്രാകൃതമായ സമരമുറകൾ അഴിച്ചുവിട്ടത്. സിപിഎം നടത്തിയ ഈ വെളിപ്പെടുത്തൽ യുഡിഎഫ് ഏറ്റെടുക്കണം. യുഡിഎഫ് മന്ത്രിസഭയ്ക്കും യുഡിഎഫിന്റെ ധനമന്ത്രിക്കും എതിരേയാണ് ഇടതുപക്ഷം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി”.

യുഡിഎഫ് സര്‍ക്കാര്‍ ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥനെ വച്ചാണ് ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തിയത്. മാണി 100 ശതമാനവും കുറ്റക്കാരനല്ല എന്നായിരുന്നു റിപ്പോര്‍ട്ട്. ഇടതുസര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലും ഇതു തന്നെയാണു കണ്ടെത്തിയത്. മാണിയുടെ രാജി തന്റെ പൊതുജീവിതത്തിലെ ഏറ്റവും ദുഃഖമേറിയ അനുഭവമാണ്. അന്ന് അദ്ദേഹത്തെ പിന്‍തിരിപ്പിക്കാന്‍ സാധിച്ചില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രി കെ.പി.വിശ്വനാഥന്‍ 2005ല്‍ തന്റെ മന്ത്രിസഭയില്‍നിന്ന് കോടതി പരാമര്‍ശത്തിന്റെ പേരില്‍ രാജിവച്ചപ്പോള്‍ അത് ഒഴിവാക്കേണ്ടതായിരുന്നെന്നു പിന്നീട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ജനപ്രതിനിധികളും ജനങ്ങളും തമ്മില്‍ വളരെ അടുത്ത് സംവദിക്കുന്ന പുതിയ രാഷ്ട്രീയ സംസ്‌കാരത്തിന് ഉമ്മന്‍ ചാണ്ടി തുടക്കമിട്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിലെ ഐക്യം അടുത്ത തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് മികച്ചനേട്ടം കൊണ്ടുവരും. തിരുകേശം വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് വലിയൊരു ജനവിഭാഗത്തെ വ്രണപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമലയില്‍ ചെയ്ത അതേ കാര്യമാണ് ഈ വിഷയത്തിലും മുഖ്യമന്ത്രി സ്വീകരിച്ചത്. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാൻ

You might also like

-