ബൈസൺമാലിയിൽ പുഴ ശുചികരണത്തിന്റെ മറവിൽ മണൽകൊള്ള

മണ്ണിടിച്ചലിൽ പുഴയിൽ അടിഞ്ഞു കൂടിയ ചെളിയും മണ്ണും നീക്കം ചെയ്തു പുഴ ശുചികരിക്കാൻ ലഭിച്ച അനിമതിയുടെ മറവിലാണ് മണൽ കടത്ത്

0

രാജാക്കാട് : ബൈസൺമാലി ഗ്രാമ പഞ്ചായത്തിലെ പന്നിയാർ പുഴയിലാണ് പുഴ ശുചികരണത്തിന്റെ മറവിൽ കോടികളുടെ മണൽകൊള്ള അരങ്ങേറിക്കൊണ്ടിരിക്കുന്നത് . ദേവികുളം ഗ്യാപ്പ് റോഡിൽ മലയിടിഞ്ഞു വീണ് ഒഴുകിയെത്തിയ മണലാണ് . നിയം വിരുദ്ധമായി പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും അറിവോടെ മണൽ മാഫിയ ദിവസങ്ങളായി കടത്തികൊണ്ടിരിക്കുന്നതു . മണ്ണിടിച്ചലിൽ പുഴയിൽ അടിഞ്ഞു കൂടിയ ചെളിയും മണ്ണും നീക്കം ചെയ്തു പുഴ ശുചികരിക്കാൻ ലഭിച്ച അനുമതിയുടെ  മറവിലാണ് മണൽ കടത്ത്

പന്നിയാർ പുഴയുടെ ഭാഗമായ ഉപ്പാറിൽ ഗ്യാപ്പ് റോഡിലെ മണ്ണിടിച്ചലിൽ പത്തു മീറ്റർ ഉയരത്തിലും പത്തുമുതൽ ഇരുപതു മീറ്റർ വീതിയിലും 1 .8 കിലോമീറ്റർ ദൂരത്തിലും മണൽ നിക്ഷേപമുണ്ടായി .  ശബരിമല പമ്പ നദിയിലെ മണൽ  നീക്കം ചെയ്തത് വിവാദമായ  സാഹചര്യത്തിൽ തന്നെയാണ് സർക്കാർ ബൈസൺമാലിയിൽ മണൽ മാഫിയകളുടെ കൊള്ളയ്ക്ക് അവസരമൊരുക്കിയിരിക്കുന്നതു .പുഴയിൽ നിന്നും മണൽ ഖനനം ചെയ്ത സംഭരിച്ചു ലേലം ചെയ്തു ആവശ്യക്കാർക്ക് നൽകേണ്ടതിനു പകരം . പുഴയിൽ നിന്നും കോരിയെടുക്കക്കുന്ന മണൽ മണൽകടത്തു സംഘങ്ങൾ അപ്പോൾ തന്നെ ജില്ലയുടെ വിവിധ പ്രദേശങ്ങളിലും ജില്ലക്ക് വെളിയിലും കൊണ്ട് പോയി വില്പന നടത്തുകയാണ്

പുഴയിൽ അടിഞ്ഞു കൂടിയ മണലും ചെളിയും ഗ്രാമ പഞ്ചായത്തിന്റെ ചുമതലയിൽ പൊതുസ്ഥലം കണ്ടെത്തി സംസ്കരിച്ചു പരസ്യമായി ലേലം ചെയ്തു സർക്കാരിൽ മുതൽ കൂട്ടുന്നതിന് പകരം അധികാരികളുടെ ഒത്താശയോടെ പുഴയിൽ അടിഞ്ഞുകൂടിയ മണൽ ഇപ്പോൾ യാതൊരനുമതിയും ഇല്ലാതെ കടത്തികൊണ്ടുപോകുകയാണ്

പുഴയുടെ പലഭാഗങ്ങളിലായി നിരവധി മണ്ണ് മാന്തിയന്ത്രങ്ങളുടെ സഹായത്തോടെയാണ് മണൽ ഖനനം നടക്കുന്നത് പുഴ ശുചികരണത്തിന് ,അനുമതി ലഭിച്ചിരിക്കുന്നത് ഗ്രാമ പഞ്ചത്തിനാണ് മണ്ണ് നീക്കുന്നതിന് തുകയും സർക്കാർ ഖജനാവിൽ നിന്നും ചിലവഴിക്കുന്നു കല്ലാർകുട്ടി കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന മണൽ കടത്ത് സംഘത്തെയാണ് പുഴ ശുചികരണ ജോലിക്ക് ഗ്രാമ പഞ്ചായത്ത് കരാർ ഏൽപ്പിച്ചിട്ടുള്ളത് കാറുകാർ പുഴയിൽ നിന്നും ഖനനം ചെയ്‌തെടുക്കുന്ന മണൽ കരാറുകാരൻ ഇഷ്ടമുള്ളവർക്ക് വിലപ്ന നടത്തുന്നു . ദിവസ്സവും നാൽപ്പതു മുതൽ അറുപതു ടോർസ്സർ ലോറികൾ ഇവിടെ നിന്നും മണൽ കടത്തിക്കൊണ്ടു പോകുന്നുണ്ട്

പുഴയിൽ നിന്നും നീക്കം ചെയ്യുന്നമണൽ പഞ്ചത്തിയതിന്റെ അധിനത്തിൽ പൊതുസ്ഥലത്ത് സംഭരിച്ചു ലേലം ചെയ്താൽ കിട്ടുന്ന കോടികളുടെ വരുമാനവും . പുഴശുചികരിക്കാനെന്നപേരിൽ ചെലവഴിക്കുന്ന തുകയും നിയമ വിരുദ്ധ മണൽ കടത്തു വഴി പൊതു ഖജനാവിൽ നിന്നും ഇപ്പോൾ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്

You might also like

-