യാക്കൂബ് ഇടുക്കിയിലും ജോലി ചെയ്തു:അടിമാലി ഇരുന്നൂറേക്കറിലെ ചപ്പാത്തികട കട അടഞ്ഞുകിടക്കുന്നു

ഇരുന്നർ ഏക്കറിൽ പ്രവർത്തിച്ചിരുന്ന ചപ്പാത്തി കട ഏഴു മാസം പ്രവര്‍ത്തിസിച്ചിരുന്നു ഇപ്പോൾ കട അടഞ്ഞുകിടക്കുകയാണ്. 

0

 

അടിമാലി :കൊച്ചിയില്‍ എന്‍ഐഎ പിടിയിലായ യാക്കൂബ് ബിശ്വാസ് അടിമാലിയിലും ജോലി ചെയ്തിരുന്നുവെന്ന് പൊലീസ്. പെരുമ്പാവൂര്‍ സ്വദേശിയുടെ ചപ്പാത്തിക്കടയിലെ തൊഴിലാളിയായിരുന്നു.ഇരുന്നർ ഏക്കറിൽ പ്രവർത്തിച്ചിരുന്ന ചപ്പാത്തി കട ഏഴു മാസം പ്രവര്‍ത്തിസിച്ചിരുന്നു ഇപ്പോൾ കട അടഞ്ഞുകിടക്കുകയാണ്. യാക്കൂബ് ബിശ്വാസ് അടിമാലി ഇരുന്നൂറേക്കർകാർക്ക് സുപരിചിതനാണ് , “വിശ്വസ്”എന്നാണ് നാട്ടുകാർ ഇയാളെ വിളിച്ചിരുന്നത് ചപ്പാത്തി കടയിൽ ജോലിക്കായി എത്തിയ നാട്ടുകാരോടെല്ലാം നല്ല ബന്ധം സ്ഥാപിച്ചിരുന്നു  . തൊട്ടടുത്തുള്ള മുസ്ലിം ദേവാലയത്തിൽ ഇയാൾ സ്ഥിരം സന്ദർശനം നടത്തിയിരുന്നതായും നാട്ടുകാർ പറഞ്ഞു

അതേസമയം പെരുമ്പാവൂരിൽ നിന്ന് എൻഐഎ സംഘം പിടികൂടിയ അൽഖ്വയ്ദ പ്രവർത്തകൻ മുസറഫ് ഹുസൈൻ താമസിച്ചിരുന്നത് കുടുംബസമേതം. കഴിഞ്ഞ മൂന്ന് മാസമായി മുസറഫ് ഇവിടെയാണ് താമസിക്കുന്നത്. മുർഷിദ ബാദ് സ്വദേശിയാണ് മുസറഫ് ഹുസൈൻ. പത്തു വർഷമായി ഇയാൾ കേരളത്തിലെത്തിയിട്ട്. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലുമായാണ് ജോലി ചെയ്തിരുന്നത്. നിലവിൽ തുണിക്കടയിൽ സെയ്ൽസ്മാനായി ജോലി ചെയ്തു വരുകയായിരുന്നു. ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയിൽ രേഖകൾ നൽകിയാണ് ഇയാൾ വീട് വാടകയ്‌ക്കെടുത്തതെന്ന് കെട്ടിട ഉടമ പറഞ്ഞു.

പിടിയിലായവരില്‍നിന്ന് സ്ഫോകടവസ്തു നിര്‍മാണ രേഖകള്‍, ആയുധങ്ങള്‍, ലഘുലേഖകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവ കണ്ടെത്തി. അതേസമയം എന്‍.ഐ.എ പിടികൂടിയ മൂന്നുപേരും സംസ്ഥാന പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നുവെന്ന് സൂചന.ആറുപേര്‍ ബംഗാളിലെ മുര്‍ഷിദാബാദില്‍നിന്നും പിടിയിലായി. മൂന്നുപേരും കെട്ടിടനിര്‍മാണ തൊഴിലാളികളാണ്. ഇവരെ കൊച്ചി NIA ഓഫിസില്‍ ചോദ്യംചെയ്യുകയാണ്. കേരളത്തിലും ബംഗാളിലുമായി 12 സ്ഥലങ്ങളില്‍ പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

You might also like

-