പാക് സെൽ ആക്രമണം രജൗറിയില്‍ മലയാളി ജവാന് വീരമൃത്യു.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക്ക് ഷെല്‍ ആക്രമണത്തിലാണ് മരണം

0

കശ്മീരിലെ രജൗറിയില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം കടയ്ക്കല്‍ ആലുമുക്ക് ആശാഭവനില്‍ അനീഷ് തോമസ് ആണ് മരിച്ചത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക്ക് ഷെല്‍ ആക്രമണത്തിലാണ് മരണം.ഇന്നലെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താന്‍റെ ഷെല്‍ ആക്രമണത്തില്‍ അനീഷ് മരിച്ചതായി ഇന്ന് രാവിലെയാണ് കരസേന ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചത്.