ജയലളിതയുടെ  രത്നഗിരി എസ്റ്റേറ്റ് കൊള്ളയടിച്ച് വാച്ച്മാനെ കൊലപ്പെടുത്തിയ  പ്രതി പിടിയിൽ 

ആലപ്പുഴ നോർത്ത് പോലീസാണ് ഇയാളെ പിടികൂടിയത്,ഇയാളെ തമിഴ്നാട് പോലീസിന് കൈമാറി

0

 

ആലപ്പുഴ : പിടികിട്ടാപ്പുള്ളി ബിജിലാൽ ആലപ്പുഴയിൽ അറസ്റ്റിൽ. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തമിഴ്നാട് രത്നഗിരി എസ്റ്റേറ്റ് കൊള്ളയടിച്ച് വാച്ച്മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തൃശ്ശൂർ കൊടകര സ്വദേശി ബിജിൻ ലാലാണ് പിടിയിലായത്. ആലപ്പുഴ നോർത്ത് പോലീസാണ് ഇയാളെ പിടികൂടിയത്.നഗര മധ്യത്തിലെ റിസോർട്ടിൽ ഒളിവിൽ കഴിയവയെയാണ് ബിജി ലാലിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ തമിഴ്നാട് പോലീസിന് കൈമാറി. ജയലളിതയുടെ മുൻ ഡ്രൈവർ കനകരാജ് നൽകിയ ക്വട്ടേഷൻ ഏറ്റെടുത്താണ് പ്രതി ഉൾപ്പെടുന്ന സംഘം കൃത്യം നടത്തിയത്. നേരത്തെ ജാമ്യത്തിലിറങ്ങി മുങ്ങിയ ബിജിലാലിനെ ഏറെ നാളായി തമിഴ്നാട് പോലീസ് അന്വേഷിക്കുകയായിരുന്നു